ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം 77 ലക്ഷം പിന്നിട്ടു. രാജ്യത്ത് 24 മണിക്കൂറിനിടെ 55,838 പുതിയ കേസുകളും, 702 മരണങ്ങളും സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ കൊറോണ ബാധിതരുടെ എണ്ണം 77,06,946 ആയിരിക്കുകയാണ്.
രാജ്യത്ത് കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി കൊറോണ ബാധിതരുടെ എണ്ണം തുടര്‍ച്ചയായി കുറഞ്ഞ് വരികയാണ്. രാജ്യത്തെ കൊറോണ മുക്തി നിരക്ക് 89 ശതമാനം കടന്നു. നിലവിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ 7,15,812 പേരാണ് ചികിത്സയില്‍ കഴിയുന്നത്. രാജ്യത്തെ ആകെ കൊറോണ മരണം 1,16,616 ആയി. കൊറോണ രോഗികളുടെ ദിനംപ്രതിയുള്ള എണ്ണത്തിലും രോഗമുക്തി നിരക്കിലും മഹാരാഷ്‌ട്രയാണ് ഒന്നാമതുള്ളത്.
















Comments