ന്യൂഡല്‍ഹി: ദുര്‍ഗ്ഗാപൂജാ ആഘോഷം ഏറ്റവും വിപുലമായി നടക്കുന്ന പശ്ചിമബംഗാളിലെ ജനങ്ങളെ നേരിട്ട് ആശംസകളറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ന് നടക്കുന്ന വീഡിയോ കോണ്‍ഫറന്‍സ് പരിപാടിയിലേക്കാണ് നരേന്ദ്രമോദി നേരിട്ട് ജനങ്ങളെ ക്ഷണിച്ചത്. ട്വിറ്ററീലൂടെയാണ് പ്രധാനമന്ത്രി തന്റെ പരിപാടിയിലേക്ക് ബംഗാളിലെ ജനങ്ങളെ സ്വാഗതം ചെയ്തത്.
‘നവരാത്രി ആഘോഷങ്ങളുടെ ആറാം ദിനത്തിലാണ് പ്രധാനമന്ത്രി പശ്ചിമബംഗാളിലെ ജനങ്ങളുടെ ആഘോഷത്തില്‍ പങ്കുചേരുന്നത്. പശ്ചിമബംഗാളിലെ എന്റെ സഹോദരീ സഹോദരന്മാരേ. മാ ദുര്‍ഗ്ഗയുടെ മഹാഷഷ്ഠി ദിനത്തില്‍ ഞാന്‍ നിങ്ങളോടൊപ്പം ചേരുകയാണ്. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് നിങ്ങളിലേയ്‌ക്ക് എത്തുക. എല്ലാവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നവരാത്രി ആശംസകള്‍. ലൈവ് പരിപാടിയില്‍ എല്ലാവരും പങ്കുചേരുമെന്ന് പ്രതീക്ഷിക്കുന്നു’ ട്വിറ്ററിലൂടെ നരേന്ദ്രമോദി പറഞ്ഞു.
















Comments