ന്യൂഡല്‍ഹി: പ്രവാസി ഭാരതീയര്‍ക്ക് മേലുള്ള കൊറോണ യാത്രാ നിയന്ത്രണം നീക്കി വിദേശകാര്യമന്ത്രാലയം. വിദേശ ഇന്ത്യക്കാര്‍ക്കും ഇന്ത്യന്‍ വംശജരായ വര്‍ക്കും ഇന്ത്യയിലേക്ക് നിയന്ത്രണങ്ങളില്ലാതെ യാത്രചെയ്യാനുള്ള അനുമതിയാണ് നല്‍കിയിരിക്കുന്നത്. വിദേശരാജ്യത്തെ പൗരത്വം നേടിയ ഇന്ത്യക്കാര്‍ക്കും സ്വദേശത്തേക്ക് വിമാനമാര്‍ഗ്ഗം എത്താമെന്നാണ് മന്ത്രാലയം അറിയിച്ചിരിക്കുന്നത്. എന്നാല്‍ ഈ ഇളവുകള്‍ വിദേശികള്‍ക്കോ വിനോദസഞ്ചാര വിസയില്‍ വരുന്നവര്‍ക്കോ ബാധകമല്ലെന്നും മന്ത്രാലയം വ്യക്തമാക്കി.
കൊറോണ കാലത്തെ കടുത്ത നിയന്ത്രണങ്ങള്‍ ഒഴിവാക്കിയതിന്റെ പശ്ചാത്തല ത്തിലാണ് ഇളവുകള്‍ നല്‍കുന്നത്. വിവിധ തലങ്ങളിലായി അനുവദിച്ചുകൊ ണ്ടിരിക്കുന്ന വിസ ഇളവുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യന്‍ പൗരന്മാര്‍ക്കും പ്രവാസി ഭാരതീയര്‍ക്കും ഇന്ത്യയിലേക്ക് യഥേഷ്ടം വരാമെന്നും പുറപ്പെടുന്ന രാജ്യത്തുനിന്നും ഇന്ത്യന്‍ എംബസി നിയന്ത്രണങ്ങളുണ്ടാവില്ലെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
വന്ദേഭാരത് മിഷന്റെ ഭാഗമായി വരുന്ന എല്ലാ വിമാനങ്ങളിലും യാത്രചെയ്യാമെന്നും പക്ഷേ കൊറോണ പരിശോധനയടക്കമുള്ളവ പാലിക്കണമെന്നും മന്ത്രാലയം പറഞ്ഞു. ഇതുകൂടാതെ ഇന്ത്യയിലേയ്‌ക്ക് ചികിത്സാ ആവശ്യത്തിനെത്തേണ്ട വിദേശപൗരന്മാരെ പ്രത്യേക വിഭാഗമായി പരിഗണിക്കുമെന്നും വിസ അനുവദിക്കുമെന്നും മന്ത്രാലയം അറിയിച്ചു.
Comments