തിരുവനന്തപുരം: പൂജവെപ്പും, വിദ്യാരംഭവും കൊറോണ മാനദണ്ഡങ്ങൾ പാലിച്ച് വേണമെന്ന് ആരോഗ്യമന്ത്രി. ആള്‍ക്കൂട്ടങ്ങളില്‍ കൊറോണ വ്യാപനം കൂടാനുള്ള സാധ്യത വളരെ വലുതാണ്. ആരില്‍ നിന്നും ആരിലേക്കും രോഗം പകരാവുന്ന അവസ്ഥയാണ് നിലനിൽകുന്നതെന്നും എല്ലാവരും അഭ്യർത്ഥന സ്വീകരിക്കണമെന്നും മന്ത്രി പറഞ്ഞു.
കുട്ടികള്‍ക്കും പ്രായമായവര്‍ക്കും കൊറോണ ബാധിച്ചാല്‍ ഗുരുതരാവസ്ഥയായിരിക്കും സംസ്ഥാനത്ത് ഉണ്ടാവുക. അതിനാല്‍ എല്ലാംവരും വിദ്യാരംഭം വീടുകളില്‍ തന്നെ നടത്തുന്നതാണ് ഉചിതമെന്ന മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥന എല്ലാവരും സ്വീകരിക്കണമെന്നും മന്ത്രി വ്യക്തമാക്കി.
മുൻ വർഷങ്ങളെ പോലെയുള്ള പൂജാ ദിനങ്ങള്‍ അല്ല ഇത്തവണത്തേത്. സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളും കൊറോണ ഭീഷണിയിലാണ്. ആകെയുള്ള കൊറോണ രോഗികളുടെ എണ്ണം കുറവുള്ള ജില്ലകളില്‍ പോലും 60 വയസിന് മുകളിലുള്ളവരില്‍ കൊറോണ ബാധ വര്‍ധിക്കുന്നത് ആശങ്ക സ്യഷ്ടിക്കുന്നു. അതിനാൽ ഈ സാഹചര്യത്തില്‍ പൂജവെയ്പ്പ്, വിദ്യാരംഭം ചടങ്ങുളോടനുബന്ധിച്ചുള്ള ഒത്തുകൂടലുകളില്‍ പ്രത്യേക ശ്രദ്ധ ആവശ്യമാണെന്നും മന്ത്രി കൂട്ടിചേർത്തു.
Comments