ഭാരതത്തിന്റെ സ്വയംപര്യാപ്തത ലോകത്തിന്റെ നന്മക്ക്: മോഹന്‍ ഭാഗവത്
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

ഭാരതത്തിന്റെ സ്വയംപര്യാപ്തത ലോകത്തിന്റെ നന്മക്ക്: മോഹന്‍ ഭാഗവത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 25, 2020, 11:51 am IST
FacebookTwitterWhatsAppTelegram

നാഗ്‌പൂർ  : ലോകത്തെ മുഴുവന്‍ ഗ്രസിച്ചിരിക്കുന്ന മഹാമാരിയില്‍ നിന്ന് മുക്തരാകാന്‍  നടത്തുന്ന പരിശ്രമങ്ങള്‍ നമ്മുടെ രാജ്യത്തിന് കൂടുതല്‍ കരുത്തുപകരുകയാണെന്ന് ആർ.എസ്.എസ് സർസംഘചാലക് മോഹൻ ഭാഗവത് . സ്വയം പര്യാപ്ത ഭാരതം ലോകത്തിന്റെ സമഗ്രവികാസത്തെ ലക്ഷ്യമിട്ടു കൊണ്ടാകണം എന്നതാണ് ഭാരതീയരായ നമ്മുടെ ലക്ഷ്യമെന്ന് മോഹന്‍ ഭാഗവത് പറഞ്ഞു. നാഗപ്പൂരിലെ വിജയദശമി ആഘോഷത്തില്‍ സംസാരിക്കുകയായിരുന്നു മോഹന്‍ ഭാഗവത്.

കഴിഞ്ഞ വര്‍ഷത്തെ വിജയദശമിക്ക് ശേഷം ഭാരതം വലിയ മാറ്റങ്ങളിലൂടെയാണ് കടന്നുപോയത്. രാജ്യത്തിന്റെ പാരമ്പര്യത്തേയും ദേശീയ ബോധത്തേയും ഉണര്‍ത്തുന്ന സംഭവങ്ങളും ഒപ്പം രാജ്യത്തെ ദുര്‍ബലപ്പെടുത്താന്‍ ചില സംഘടിത ശക്തികളും അയല്‍രാജ്യങ്ങളും നടത്തിയ ശ്രമങ്ങളും നാം കണ്ടു. ലോകത്തിന്റെ പലഭാഗത്തും നടന്ന സംഭവങ്ങളും പക്ഷേ ഇന്ന് കൊറോണയില്‍ മുങ്ങിയി രിക്കുന്നു.

കഴിഞ്ഞ വിജയദശമിക്ക് മുന്നേയാണ് ജമ്മുകശ്മീരിലെ 370-ാം വകുപ്പ് നീങ്ങിയത്. ജനങ്ങള്‍ അതീവ ആഹ്ലാദത്തോടെ അതിനെ സ്വീകരിച്ചു. അയോദ്ധ്യ വിധിയും രാജ്യത്തെ ജനങ്ങളില്‍ ആനന്ദമുണ്ടാക്കി. രാജ്യത്തെ മുഴുവന്‍ ജനങ്ങളും സുപ്രീം കോടിതിയുടെ വിധിയെ സ്വാഗതം ചെയ്തു. പൗരത്വ വിഷയത്തിലെ ബില്ലും അവതരിപ്പിക്കപ്പെട്ടു. നമ്മുടെ അയല്‍രാജ്യങ്ങളിലെ മനതന്യൂനപക്ഷങ്ങളോടുള്ള ക്രൂരതയാണ് അഭയാര്‍ത്ഥികളെ സൃഷ്ടിക്കുന്നത്. അവരെല്ലാം ഭാരതത്തിലേക്ക് തിരികെ വരാന്‍ ആഗ്രഹം പ്രകടിപ്പിച്ചതിനോടാണ് ഭാരതം സകാരാതമകമായി പ്രതികരിച്ചത്. അവരെ ഉള്‍ക്കൊള്ളാന്‍ പാകത്തിനുള്ള നിയമനിര്‍മ്മാണമാണ് പൗരത്വ നിയമഭേദഗതിയിലൂടെ നാം നടപ്പാക്കിയത്. അഭയാര്‍ഥികളെ സ്വീകരിക്കാനുള്ള ഭാരതത്തിന്റെ ആഗ്രഹമാണ് പൂര്‍ത്തീകരിക്കപ്പെട്ടത്. ഇവിടത്തെ ഒരു പൗരന്മാരെയും ബാധിക്കുന്നതല്ല ഈ വിഷയം എന്നിരുന്നിട്ടും ഒരു വിഭാഗം അതിനെ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ വിദ്വേഷം വളര്‍ത്താനുള്ള ആയുധമാക്കി. ആ സമരം കൊറോണ വന്നതോടെ എങ്ങുമെത്താതെ അടങ്ങുകയും ചെയ്തു. രാജ്യത്തെ സമഗ്രമായി ബാധിക്കുന്ന എല്ലാവിഷങ്ങളും സമൂഹത്തിൽ വേണ്ട വിധം ചര്‍ച്ചയായോ എന്ന് നാം പുന:പ്പരിശോധിക്കണമെന്നും മാദ്ധ്യമങ്ങള്‍ രാജ്യത്തിന്റെ നന്മയെ കണക്കാക്കി വിശാല അര്‍ത്ഥത്തില്‍ ഇത്തരം വിഷയങ്ങളെ പ്രചരിപ്പിക്കണമെന്നും മോഹന്‍ ഭാഗവത് സൂചിപ്പിച്ചു.

രാജ്യത്തെ കൊറോണ വ്യാപനത്തെ സമര്‍ത്ഥമായി ചെറുത്തുതോല്‍പ്പിച്ചു കൊണ്ടിരിക്കുന്ന മുഴുവന്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കും പോലീസ് സംഘത്തിനും സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കും മറ്റ് സന്നദ്ധ പ്രവര്‍ത്തകര്‍ക്കുമൊപ്പം സമൂഹം ഒറ്റക്കെട്ടാണെന്ന് മോഹന്‍ ഭാഗവത് പറഞ്ഞു. സാധാരണ ഒരു വീട്ടമ്മപോലും താന്‍ ഉണ്ടാക്കിയ മാസ്‌ക്കുകള്‍ മറ്റുള്ളവര്‍ക്കും വിതരണം ചെയ്യാന്‍ തയ്യാറാകുന്ന ആ മനസ്സാണ് ഭാരതത്തിന്റെ ശക്തിയെന്നും ഭാഗവത് പറഞ്ഞു. നമ്മുടെ ഭരണകൂടം ശക്തമായിട്ടാണ് നീങ്ങുന്നത്. ജാഗ്രത വേണ്ടുവോളമുണ്ട്. മാദ്ധ്യമസഹായം കൊറോണ പ്രതിരോധത്തിന് വലിയ പങ്കുവഹിച്ചിട്ടുണ്ട്. പ്രചാരണം ജനങ്ങളില്‍ ഒരു തരത്തില്‍ ഭയം കൂട്ടിയെങ്കിലും ജനങ്ങള്‍ അതിലൂടെ കൂടുതല്‍ ജാഗ്രതയിലായി എന്നത് ഏറെ ഗുണകരമായി. ഇതിനൊപ്പമാണ് ഡോക്ടര്‍മാരും സുരക്ഷാ പ്രവര്‍ത്തകരും ആരോഗ്യ രക്ഷാപ്രവര്‍ത്തകരും സ്വന്തം വീട്‌ വിട്ട് മാസങ്ങളോളം പ്രവര്‍ത്തനം നടത്തിക്കൊണ്ട് ഇന്ത്യയിലെ കൊറോണ രോഗത്തെ നേരിട്ടത്. മുഴുവന്‍ സമൂഹവും ചേര്‍ന്ന് എല്ലാവരേയും പരസ്പരം സംരക്ഷിച്ചുകൊണ്ടിരിക്കുന്ന സുന്ദരമായ കാഴ്ചയാണ് എങ്ങും കാണുന്നതെന്നും ഭാഗവത് പറഞ്ഞു.

കൊറോണകാലത്തെ പ്രതിസന്ധികളെ ദൂരീകരിക്കണം. തൊഴില്‍ നഷ്ടപ്പെട്ടവരെ സംരക്ഷിക്കണം. പുതിയ തൊഴില്‍ മേഖല തുറക്കണം, വിദ്യാലയങ്ങളില്ലാത്ത പ്രശ്‌നം വിദ്യാർത്ഥികളേയും അദ്ധ്യാപകരേയും ബാധിച്ചിട്ടുണ്ട്. ഇവിടെയെല്ലാം ആര്‍.എസ്.എസ് സേവനം  ചെയ്യുകയാണ്. സമൂഹത്തിലെ നിരാശ കാരണം അക്രമങ്ങള്‍ വ്യാപിക്കാതിരിക്കാനും ആത്മഹത്യ ഇല്ലാതിരിക്കാനും സേവനം ദീര്‍ഘകാലത്തേക്ക് ആവശ്യമാണെന്നു മോഹന്‍ ഭാഗവത് വ്യക്തമാക്കി.

ആഘോഷങ്ങളിലെ ധൂര്‍ത്ത് എന്തായിരുന്നുവെന്നത് കൊറോണ നമ്മളെ പഠിപ്പിച്ചു. പല കാപട്യങ്ങളും പുറത്തുവന്നു. വിവാഹങ്ങളിലും നിയന്ത്രണമുണ്ടായി,  ചിലവും കുറഞ്ഞു. അന്തരീക്ഷം മാലിന്യമുക്തമായി , ജലം തെളിഞ്ഞു. വര്‍ഷങ്ങളായി കാണാതിരുന്ന പക്ഷിക്കൂട്ടങ്ങള്‍ നമ്മുടെ പൂന്തോട്ടങ്ങളിലെത്തിയത്  നാം ആനന്ദത്തോടെ കണ്ടതും ഈ കൊറോണ കാലത്താണെന്നത് നമ്മുടെ കണ്ണ് തുറപ്പിക്കുന്ന തിരിച്ചറിവുകളാണെന്നും ഭാഗവത് പറഞ്ഞു. എന്നാല്‍ എല്ലാം കഴിയുമ്പോള്‍ നാം എങ്ങനെ പ്രവര്‍ത്തിക്കും എന്നത് നാം ചിന്തിക്കണം.

ലോകത്തെ കമ്പോളം ഒരു കുടക്കീഴിലെന്ന ആഗോള ചിന്ത തകിടം മറിഞ്ഞു. കൊറോണ കാരണം സ്വന്തം നാടിന്റെ ഗുണവും ദോഷവും എല്ലാ രാജ്യങ്ങളും തിരിച്ചറിഞ്ഞു. ഇന്ത്യയടക്കം ചില രാജ്യങ്ങള്‍ ലോകത്തെ സഹായിക്കാനായി മുന്നിട്ടറങ്ങി വിജയിക്കുകയാണ്. ഇതിനിടെ ചൈനയുടെ പേര്‍ ഉയര്‍ന്നുവന്നു. എല്ലാത്തരം സംശയങ്ങളും അവര്‍ക്ക് നേരെയാണ്. എന്നാല്‍ പലതും ഉറപ്പായിട്ടില്ല. എന്നാല്‍ അവര്‍ ഈ പ്രതിസന്ധിക്കിടയില്‍ അവരുടെ സൈനിക അധിനിവേശ ശ്രമം ഇന്ത്യയോട് പോലുള്ള സംഘര്‍ഷം തായ് വാനോടും വിയറ്റ്‌നാമിനോടും അമേരിക്കയോടും നടത്തുകയാണ്. എന്നാല്‍ ഭാരത സേന നല്‍കിയ തിരിച്ചടി ലോകത്തിന് മാതൃകയായി. സാമ്പത്തിക വ്യാപാര മേഖലയില്‍ ഇന്ത്യന്‍ സമൂഹവും തിരിച്ചടി നല്‍കിയതോടെ ചൈനക്ക് ശക്തമായ മുന്നറിയിപ്പാണ് നല്‍കിക്കൊണ്ടിരിക്കുന്നത്. ചൈനയ്‌ക്കെതിരെ നാം കൂടുതല്‍ ജാഗ്രത കൂട്ടണം. ചൈനയെ വിശ്വസിക്കാന്‍ പറ്റില്ല. സൈനികതലത്തിലും സാമ്പത്തികകാര്യത്തിലും വിദേശനയത്തിലും ചൈനയെ നാം മറികടക്കണമെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.

നമ്മുടെ അയല്‍രാജ്യങ്ങളായ ബര്‍മ്മയും ബംഗ്ലാദേശിനേയും നേപ്പാളിനേയും ശ്രീലങ്കയേയും ഒരുമിപ്പിക്കണം. ആയിരക്കണക്കിന് വര്‍ഷത്തെ വിശാലഭാരതത്തിന്റെ സാംസ്‌കാരികമായ ഭാഗങ്ങളാണവ. അതിര്‍ത്തി പങ്കിടുമ്പോള്‍ ചെറിയ പ്രശ്‌നങ്ങള്‍ സ്വാഭാവികമാണെന്നും മോഹന്‍ ഭാഗവത് വ്യക്തമാക്കി. സൗഹൃദം നമ്മുടെ ദുര്‍ബലതയല്ലെന്നും ഇന്ന് ലോകത്തിന് മനസ്സിലായി.രാജ്യത്തെ ഭരണകൂടത്തെ താഴെയിറക്കാനായി നടക്കുന്ന ശ്രമങ്ങളുടെ അരാജകത വര്‍ധിക്കുന്നതായി കാണുന്നു. ഇതല്ല രാഷ്‌ട്രീയം. രണ്ടു മതങ്ങളെ, സമൂഹങ്ങളെ തമ്മില്‍ തല്ലിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നു. നമ്മുടെ നാട്ടിലെ രണഘടനയെ മാനിക്കലല്ല ചിലരുടെ നയം. തുക്കഡേ തുക്കഡേ എന്ന മുദ്രാവാക്യത്തിലൂടെ നാടിനെ വിഭജിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇതിനെതിരെ സമൂഹത്തെ ഒന്നിപ്പിക്കണം. രാജ്യത്തെ വൈവിധ്യങ്ങളെ സ്വീകരിക്കാന്‍ എല്ലാവരും തയ്യാറാകണം.

ഭാരതത്തെ മുറിക്കണമെന്നുള്ളവരുടെ അരാജകതയാണ് നമ്മള്‍ കണ്ടത്. അവര്‍ സ്വന്തം സ്വാര്‍ത്ഥതയ്‌ക്കായി സമൂഹത്തെ വിഘടിപ്പിക്കും. അംബേദ്ക്കര്‍ പറഞ്ഞ അരാജകതയുടെ പരിഭാഷ സൃഷ്ടിക്കുന്നവരെ നാം തിരിച്ചറിയണമെന്നും ഭാഗവത് ഓര്‍മ്മിപ്പിച്ചു. രാഷ്‌ട്രീയ സ്വയംസേവക സംഘം അടിസ്ഥാനമായി കരുതുന്ന ഹിന്ദു എന്ന ശബ്ദത്തിന്റെ അര്‍ത്ഥം തിരിച്ചറിഞ്ഞാല്‍ എല്ലാ പ്രശ്‌നങ്ങളും തീരും.ആര്‍.എസ്.എസ് ഹിന്ദുരാഷ്ടം , ഹിന്ദുസ്ഥാന്‍ എന്നീ വാക്കുകള്‍ ഉപയോഗിക്കുന്നു. അവിടെ ഹിന്ദു ശബ്ദം ആരാധനയില്‍ ഒതുങ്ങിയ സങ്കുചിത ശബ്ദമല്ല മറിച്ച് ഈ രാജ്യത്തിന്റെ അസ്തിത്വം പ്രകടമാക്കുന്ന ഒന്നാണ്. പൂര്‍വ്വ പരമ്പരകളെ ഓര്‍മ്മിപ്പിക്കുന്നതാണ്. അത് 130 കോടി ജനതക്കും അവകാശപ്പെട്ടതാണ്.

ഹിന്ദു ശബ്ദത്തെ അരാജകവാദികളാണ് ആദ്യം ഏറ്റുപിടിക്കുന്നത്. അവരതിനെ മതമായി കണ്ട് മറ്റുള്ളവര്‍ക്കെതിരെയാക്കുന്നു. എന്നാല്‍ വിവിധതയെ ആരാധിക്കുന്ന ഹിന്ദു എല്ലവരേയും ആശ്ലേഷിച്ചു ഒരുമിച്ച് ചേര്‍ത്തു. ലോകത്തെ എല്ലാ മതങ്ങളേയും ഈ നാട് സ്വീകരിച്ചു. എന്നാല്‍ അരാജകവാദികള്‍ സൗന്ദര്യം ആഗ്രഹിക്കുന്നില്ല. മറിച്ച് സംഘര്‍ഷം ആഗ്രഹിക്കുന്നു. ഇന്ത്യയുടെ വിശ്വമാനവികത ലോകം ആഘോഷിക്കുന്നതാണ് ആർ.എസ്.എസ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

നമ്മുടെ രാജ്യത്തിന്റെ സ്വത്വം ഹിന്ദുത്വമാണ്. അത് വിശാല അര്‍ത്ഥത്തിലാണ്. ഹിന്ദുത്വത്തിലൂടെ സംസ്‌കാരം സ്ത്രീസുരക്ഷ, മാന്യത എല്ലാം മൂല്യാധിഷ്ഠിതമായി ഈ നാട്ടില്‍ സ്ഥാപിക്കപ്പെട്ടു. ഈ നാട്ടിലെ സാമൂഹിക- സാംസ്കാരിക ധാരകളും ഇതില്‍ അടിയുറച്ചതാണ്. ഈ മൂല്യങ്ങളോട് സ്‌നേഹമുണ്ടെങ്കില്‍ ഹിന്ദു എന്ന് മനസ്സുകൊണ്ടും പ്രവൃത്തി കൊണ്ടും ആര്‍ക്കും സ്വയം അംഗീകരിക്കാം. വിഘടന വാദികളാണ് ഇതിനെതിരെ പ്രവര്‍ത്തിക്കുന്നത്.

രാഷ്‌ട്രീയ ഏകതയെ തകര്‍ക്കുന്നവരാണ് രാജ്യം വിഘടിക്കണം എന്ന് ആഗ്രഹിക്കുന്നത്. ഇതിനെതിരെ മറ്റുള്ളവരുടെ സ്വാര്‍ത്ഥത ഇല്ലാതാക്കലാണ് നമ്മുടെ കടമ. പരസ്പ്രര വിശ്വാസമാണ് എല്ലാവരിലും വളര്‍ത്തേണ്ടത്. ഏതെങ്കിലും പ്രദേശത്തെ ഒരു സമൂഹത്തിനായി മാത്രമല്ല മുഴുവന്‍ സമൂഹത്തിനായിട്ടാണ് നാം ഒരുമിക്കേണ്ടത്. ഇത് കാലഘട്ടതിന്റെ ആവശ്യമാണ്. നമ്മുടെ അസ്തിത്വം ഭാരതമാതാവിന്റെ പുത്രന്മാരാണ് എന്നതാണ്. ഭാരതത്തിന്റെ വിവിധതയുടെ അടിസ്ഥാനം ഹിന്ദു ആചാരണ പദ്ധതിയിലൂടെ എല്ലാവരേയും ആദരിക്കലാണ്. സ്വദേശിയെന്ന സങ്കല്‍പ്പത്തിലെ സ്വ എന്ന ശബ്ദം തന്നെ ഹിന്ദുത്വമാണ്. സ്വാമിവിവേകാന്ദന്‍ ലോകത്തോട് സങ്കുചിത മതചിന്തകളെ മാറ്റിയുള്ള വിശ്വബന്ധുത്വം ഉയര്‍ത്തിപ്പിടിച്ചതാണ് ഹിന്ദുത്വം. യോഗി അരവിന്ദന്‍ ഉത്തരപാറയില്‍ പറഞ്ഞതാണ് ഹിന്ദുത്വം. ഇതെല്ലാം ചേര്‍ന്നതാണ് നമ്മുടെ ഭരണഘടനയുടെ പോലും അന്ത:സത്തയെന്നും മോഹന്‍ഭാഗവത് പറഞ്ഞു.

ഭാരതത്തിനാവശ്യം സ്വദേശീയുക്ത സ്വയം പര്യാപ്തതയാണെന്നും മോഹന്‍ ഭാഗവത് ഓര്‍മ്മിപ്പിച്ചു. ഉത്പാദനം അതിലൂടെ ലോകനന്മക്കായുള്ള വിതരണം. ലഭിക്കുന്ന ലാഭം ഭാരത്തത്തിലെ വികസനത്തിന്. സ്വദേശിയെന്നാല്‍ ആത്മനിര്‍ഭരതയാണ്. അതേസമയം സ്വദേശീ എന്നത് അന്താരാഷ്‌ട്രതലത്തില്‍ തുല്യതയിലെത്തിക്കൊണ്ടുള്ള വ്യാപാര നയമാണെന്ന് ദത്തോപാന്ത് ഠേഗ്ഡിജി ഓര്‍മ്മിപ്പിച്ചതും ഭാഗവത് ചൂണ്ടിക്കാട്ടി.

പഞ്ചസാരയുടെ ഉത്പാദനം കൂടി നാം ലോക ഒന്നാം നമ്പറാകുന്നതോടൊപ്പം മദ്യം ഒഴുകാതിരിക്കാനും ശ്രദ്ധിക്കുന്നതാകണം സ്വദേശി നയം. കര്‍ഷകന്‍ സ്വയംപര്യാപ്തമായി ജീവിക്കാനാണ് കാര്‍ഷിക നയം വേണ്ടത്. സ്വന്തം കൃഷി, വില്‍പ്പന, അതിന്റെ സംരക്ഷണം എല്ലാം സ്വന്തം ഇഷ്ടപ്രകാരം ചെയ്യാനാകണം. കീടനാശിനി സ്വയം ഉണ്ടാക്കാന്‍ സാധിക്കണം. ജൈവകൃഷി നമ്മുടെ പരമ്പര്യമാണ്. അത് നാം വ്യാപിപ്പിക്കണം. അത്യാധുനികതയെ തള്ളിക്കളഞ്ഞല്ല നാം ഈ നേട്ടങ്ങള്‍ സ്വന്തമാക്കേണ്ടതെന്നും ആര്‍.എസ്.എസ്. സർസംഘചാലക് വ്യക്തമാക്കി.

വികസനവും പുരോഗതിയും നമ്മുടെ സ്വന്തം ആഗ്രഹത്തിലാണ് നടക്കേണ്ടത്. കൃഷി നന്നായിട്ടും കര്‍ഷകന് സമ്പന്നതയില്ലാത്ത തലത്തിലേക്ക് കൊണ്ടുപോയതിനാണ് മാറ്റം വരേണ്ടത്. എല്ലാവരുടെ സുഖവും സംരക്ഷിച്ചുകൊണ്ടുള്ള നയമാണ് സര്‍ക്കാറില്‍ നിന്നും ഉണ്ടാകേണ്ടത്. ഇന്നത്തെ സര്‍ക്കാര്‍ എല്ലാവരേയും ഒന്നിപ്പിക്കാന്‍ ശ്രമിക്കുന്നു എന്നതില്‍ സന്തോഷമുണ്ട്. ആത്മനിര്‍ഭരമായി എല്ലാ മേഖലകളിലും നാം മുന്നേറുകയാണ്. ലോകത്തെ മത്സരങ്ങളില്‍ നിന്നും നമ്മുടെ വ്യവസായങ്ങളെ രക്ഷിക്കണം. കൊറോണ കാലത്തെ മാന്ദ്യത്തില്‍ നിന്നും അവയെ രക്ഷിക്കാനും സമൂഹം ഒരുമിക്കണം.

സമൂഹത്തെ സ്വയം പര്യാപ്തമാക്കുമ്പോൾ പരിസ്ഥിതിയേയും സംരക്ഷിച്ചുകൊണ്ടുള്ള സമഗ്രവികാസമാണ് ലക്ഷ്യമാക്കേണ്ടത്. ചെറുകാര്യങ്ങളിലൂടെ വലിയ പരിവര്‍ത്തനം. ചര്‍ച്ചകള്‍ എല്ലാ വിഷയത്തിലും നടക്കണം. നമ്മുടെ കുടുംബങ്ങളിലും ദേശീയ ചര്‍ച്ചകള്‍ നടക്കണം. സംഘപ്രവര്‍ത്തകര്‍ കുടുംബ യോഗങ്ങളിലൂടെ അനൗപചാരിക ചര്‍ച്ചകള്‍ നടത്തി ദേശീയവിഷയങ്ങളെ എല്ലാവരിലേയ്‌ക്കും എത്തിക്കുകയാണ്. അതില്‍ നമ്മുടെ വീട്ടിലെ ജല ഉപയോഗം; പച്ചക്കറിതോട്ടം, സമൂഹത്തിനായി നമ്മുടെ വീടിന് എന്തുചെയ്യാന്‍ സാധിക്കുമെന്നതെല്ലാം ചര്‍ച്ചാവിഷയങ്ങളാണ്. രക്തദാനം, നേത്രദാനം എല്ലാം കുടുംബങ്ങളിലും ചര്‍ച്ചയാകണം. നാം ഒരു പ്രത്യേക വിഭാഗത്തിന്റെ ഭാഗമായി ജീവിക്കേണ്ടവരല്ല. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുമായി ഇടപെഴകാനുള്ള ശീലം നമുക്കുണ്ടോ കുടുംബത്തിലെ എല്ലാവര്‍ക്കുമുണ്ടോ എന്നതും ചര്‍ച്ചയിലൂടെ പുറത്തുവരണം. സമൂഹ്യനീതി ഇതിലൂടെയാണ് പ്രാവർത്തികമാക്കുകയെന്നും ഭാഗവത് ചൂണ്ടിക്കാട്ടി.

വ്യക്തിയുടേയും കുടംബത്തിന്റെയും മുന്നേറ്റമാണ് രാഷ്‌ട്രത്തിന്റെ വളര്‍ച്ച. ഇതിനായിട്ടാണ് ആര്‍.എസ്.എസ് 1925 മുതല്‍ പ്രവര്‍ത്തിക്കുന്നത്. സമൂഹത്തിന്റെ  സംഘടിതാവസ്ഥയാണ് ലക്ഷ്യം. അതാണ് പൂര്‍വ്വികര്‍ നല്‍കിയ സന്ദേശം. പരസ്പരമുള്ള ശക്തിയും എല്ലാവരേയും ഉള്‍ക്കൊള്ളുന്ന കാഴ്ചപ്പാടുമാണ് നമ്മുടെ സ്വഭാവം. ദേശീയ നവോത്ഥാനത്തിനായുള്ള പരിശ്രമം സമൂഹത്തിന്റെ ഭാഗമായ നമ്മുടെ എല്ലാവരുടേയും കടമയാണെന്നും മോഹന്‍ ഭാഗവത് ഓര്‍മ്മിപ്പിച്ചു.

Tags: mohan bhagwath
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

Latest News

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies