മലപ്പുറം : മുന്നാക്ക വിഭാഗങ്ങൾക്ക് സംവരണം നൽകുന്നതിനെതിരെ മുസ്ലീം ലീഗ് നേതാവും ,എം പി യുമായ പികെ കുഞ്ഞാലിക്കുട്ടി . മുന്നാക്ക വിഭാഗങ്ങൾക്ക് സംവരണം നൽകുന്നത് നിലവിൽ സംവരണം ലഭിക്കുന്ന സമുദായങ്ങളെ ഏറെ ദോഷകരമായി ബാധിക്കും . ഈ തീരുമാനം പിൻ വലിക്കാൻ സർക്കാർ തയ്യാറാകണം
സംവരണ സമുദായങ്ങൾ ഇന്നും പിന്നാക്ക അവസ്ഥയിലാണ് . അവരുടെ അവകാശത്തിന്മേലുളള കടന്നുകടന്നുകയറ്റമാണിത് . ഈ വിഷയത്തിൽ വരുന്ന 28ന് എറണാകുളത്ത് പിന്നാക്ക വിഭാഗങ്ങളുടെ യോഗം ചേരുകയും തുടർ സമര പരിപാടികൾ പ്രഖ്യാപിക്കുകയും ചെയ്യും.
പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്തുന്നകാര്യത്തിൽ സാമൂഹ്യ പ്രശ്നമുണ്ടെന്നും താഴേത്തട്ടിലുളളവരുടെ സാഹചര്യംകൂടി പരിഗണിക്കണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു .
സംവരണ കാര്യത്തിൽ തുടർ നടപടികൾ ആലോചിക്കാൻ മലപ്പുറത്തുചേർന്ന മുസ്ലിം സംഘടനകളുടെ യോഗത്തിനുശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി.
















Comments