പനജി: തെക്കേ ഇന്ത്യയുടെ പ്രമുഖ തുറമുഖ വാണിജ്യ കേന്ദ്രമാക്കി ഗോവയെ മാറ്റുമെന്ന് കേന്ദ്ര തുറമുഖകാര്യ മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു. വെര്‍ണ വ്യവസായ എസ്റ്റേറ്റിലെ മാരിടൈം ക്ലസ്റ്റര്‍ നിര്‍മ്മാണത്തിന് തറക്കലിട്ട് സംസാരിക്കുകയായിരുന്നു ഗഡ്കരി. വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ഗഡ്കരി ചടങ്ങിന്റെ ഭാഗമായത്.
‘കൊങ്കണ്‍ തുറമുഖത്തിലെ കോമണ്‍ ഫെസിലിറ്റി സെന്റർ വലിയ വികസനമാണ് ഗോവയ്‌ക്ക് സമ്മാനിക്കുക. കടലോര സംസ്ഥാനം എന്ന നിലയില്‍ ഗോവയുടെ വികസനം തെക്ക ഇന്ത്യയുടെ പൊതുവികസനത്തിനും വലിയ മുന്നേറ്റം ഉണ്ടാക്കും.’ ഗഡ്കരി പറഞ്ഞു.
ഗോവയുടെ തുറമുഖ വാണിജ്യ കേന്ദ്രം എം.എസ്.എം.ഇ മേഖലയുടെ വികസനത്തിനെ ഉദ്ദേശിച്ചാണ് വിഭാവനം ചെയ്തിരിക്കുന്നത്. രാജ്യത്തിതുവരെ 80 പൊതുവികസന കേന്ദ്രങ്ങള്‍ വാണിജ്യ-വ്യവസായ മേഖലകളില്‍ തുറന്നുകഴിഞ്ഞു. തുറമുഖ ചരക്ക് ഗതാഗതമേഖലയില്‍ ഗോവയുടെ ചരിത്രകാലം മുതലുള്ള പ്രാധാന്യം കേന്ദ്രസര്‍ക്കാര്‍ കണക്കിലെടുത്തിട്ടുണ്ടെന്നും ഗഡ്കരി വ്യക്തമാക്കി. ഗോവയിലെ തദ്ദേശീയരായ യുവാക്കള്‍ക്ക് വമ്പിച്ച തൊഴിലവസരങ്ങളാണ് തുറമുഖവികസനം വഴി ഉറപ്പുവരുത്തുകയെന്നും ഗഡ്കരി അറിയിച്ചു.
















Comments