പാരീസ് : ഫ്രാന്‍സില്‍ തീവ്ര ഇസ്ലാമുകൾക്കെതിരെയുള്ള നടപടി ശക്തമാക്കിയതോടെ ഫ്രഞ്ച് ഉൽപ്പന്നങ്ങൾ ബഹിഷ്ക്കരിക്കണമെന്ന് സോഷ്യൽ മീഡിയയിൽ പ്രചാരണം .
മതനിന്ദ ആരോപിച്ച് അദ്ധ്യാപകനെ കൊലപ്പെടുത്തിയതിനു പിന്നാലെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍ സ്വീകരിച്ച തീവ്ര ഇസ്ലാം വിരുദ്ധ സമീപനത്തിനെതിരേ അറബ് രാഷ്‌ട്രങ്ങൾ രംഗത്ത് വന്നിരുന്നു . ഇതിനു പിന്നാലെ ഫ്രാന്‍സിന്റെ നീക്കത്തിനെതിരേ ഫ്രഞ്ച് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്ക്കരിക്കാൻ ആഹ്വാനം ചെയ്ത് കുവൈറ്റ് രംഗത്തെത്തി .
ലോകമെമ്പാടും പ്രതിസന്ധിയിലായ ഒരു മതമാണ് ഇസ്ലാം എന്ന് മാക്രോൺ പറഞ്ഞിരുന്നു .മാക്രോണിന്റെ അഭിപ്രായങ്ങൾ അറബ് ലോകത്ത് വലിയ വിവാദങ്ങൾ ഉണ്ടാക്കി .മാക്രോണിന്റെ പരാമർശം ഭിന്നിപ്പുണ്ടാക്കുമെന്ന് ആരോപിച്ച് പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും രംഗത്ത് വന്നു.
ഫ്രഞ്ച് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കാനും ഫ്രാന്‍സില്‍ നിന്ന് കുവൈത്ത് സ്ഥാനപതിയെ പിന്‍വലിക്കാനും അറബ്, ഇസ്‌ലാമിക ലോകം ശക്തമായ നിലപാട് സ്വീകരിക്കാനും സര്‍ക്കാരിനോട് ആവശ്യപ്പെട്ട് കുവൈത്ത് പാര്‍ലമന്റ് അംഗങ്ങള്‍ അടക്കം നിരവധി പേര്‍ രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെ കുവൈത്തിലേയും ഖത്തറിലേയും മാര്‍ക്കറ്റുകളില്‍ നിന്ന് ഫ്രഞ്ച് ഉല്‍പ്പന്നങ്ങള്‍ നീക്കം ചെയ്തു. ഫ്രഞ്ച് കിരി, പ്രോസസ് ചെയ്ത ചീസ് എന്നിവ സൂപ്പർ മാർക്കറ്റുകളിൽ നിന്ന് നീക്കം ചെയ്തു .
ഇതിനിടയിൽ “മുഹമ്മദ് നബിയെ ആദരിക്കണം ” എന്ന സന്ദേശം നൽകി ജോർദാൻ രംഗത്ത് വന്നു .നിരവധി ജോർദാനികൾ അവരുടെ ഫെയ്സ്ബുക്ക് പ്രൊഫൈലുകൾ ഇത്തരത്തിലേയ്‌ക്ക് മാറ്റി.
















Comments