വാഷിംഗ്ടണ്‍: അമേരിക്കയിലെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പദവിയിലേക്ക് ട്രംപ് പരിഗണിച്ചിരിക്കുന്ന ആമി കോണേ ബരേറ്റിനായി യു.എസ്. സെനറ്റ് വോട്ടിംഗ് ആദ്യ ഘട്ടം പൂര്‍ത്തിയായി. ഇന്ന് നടക്കാനിരിക്കുന്ന മുഴുവന്‍ ബഞ്ച് സെനറ്റിന്റെ അംഗീകാരവും ലഭിച്ചാല്‍ ബരേറ്റിനെ ജസ്റ്റ്ിസ് പദവിയിലേക്ക് അംഗീകരിക്കും. ഇന്നലെ നടന്ന ആദ്യഘട്ട സെനറ്റ് വോട്ടിംഗില്‍ 51-48 എന്ന നേരിയ ഭൂരിപക്ഷത്തിലാണ് ട്രംപ് അനുയായികള്‍ എത്തിനില്‍ക്കുന്നത്.
റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് സ്വാധീനം കൂടുതലുള്ള ഉപരിസഭയുടെ പിന്തുണ ബരേറ്റിനുണ്ട്. മുന്‍ ചീഫ് ജസ്റ്റിസ് അന്തരിച്ചയുടനെ ട്രംപ് അതേ സ്ഥാനത്തേക്ക് ഒരു വനിത തന്നെയാണ് യോഗ്യ എന്ന പ്രസ്താവന നടത്തിയത് പ്രതിപക്ഷ പ്രതിഷേധത്തിനിടയാക്കിയിരുന്നു. സുപ്രീം കോടതിയിലെ മുതിര്‍ന്നവരില്‍ ഡെമോക്രാറ്റുകളുടെ കടന്നുവരവ് കുറയ്‌ക്കാനുള്ള ട്രംപിന്റെ പിടിവാശിയാ ണിതെന്നും പ്രതിപക്ഷം രണ്ടു മാസം മുന്നേതന്നെ ആരോപിച്ചിരുന്നു. മാത്രമല്ല ചീഫ് ജസ്റ്റിസ് പദവി ജീവിതാവസാനം വരെ എന്ന ട്രംപിന്റെ പരാമര്‍ശം കടുത്ത എതിര്‍പ്പും ക്ഷണിച്ച് വരുത്തിയിട്ടുണ്ട്.
















Comments