ന്യൂഡല്‍ഹി: ഇന്ത്യയില്‍ സന്ദര്‍ശനത്തിനെത്തിയിരിക്കുന്ന അമേരിക്കന്‍ ഉന്നത തല സംഘം ദേശീയ യുദ്ധസ്മാരകം സന്ദര്‍ശിച്ചു. അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയും പ്രതിരോധ സെക്രട്ടറി മാര്‍ക് എസ്പറുമാണ് ധീരബലിദാനികളായ ഇന്ത്യന്‍ സൈനികരുടെ സ്മാരകത്തിലെത്തി പുഷ്പചക്രം സമര്‍പ്പിച്ചത്.
ഇന്ത്യയുടെ കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ്‌സിംഗും വിദേശകാര്യമന്ത്രി എസ്. ജയശങ്കറുമായും ഇന്ന് രാവിലെ ആരംഭിച്ച ദ്വിതല മന്ത്രാലയ ചര്‍ച്ചകള്‍ക്ക് മുന്നോടിയായാണ് അമേരിക്കന്‍ സംഘം ദേശീയ യുദ്ധസ്മാരകം സന്ദര്‍ശിച്ചത്. കരസേനയുടെ നേതൃത്വത്തില്‍ ഔദ്യോഗികമായിട്ടാണ് ഇരുവരേയും സ്മാരകത്തിലേയ്‌ക്ക് സ്വീകരിച്ചത്. ലഡാക്കില്‍ വീരചരമടഞ്ഞ 20 സൈനികരുടെ ബലിദാന ചരിത്രവും വിവരങ്ങളും യുദ്ധസ്മാരക സന്ദര്‍ശന സമയത്ത് അമേരിക്കന്‍ സംഘത്തോട് കരസേനാ ഉദ്യോഗസ്ഥര്‍ വിവരിച്ചു.
















Comments