ലണ്ടന്‍ : ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ടോട്ടനം ഹോസ്പര്‍ ക്ലബ്ബിന് ജയം. എതിരില്ലാത്ത ഒറ്റ ഗോളിനാണ് ടോട്ടനം ബേണ്‍ലിയെ തോല്‍പ്പിച്ചത്. കൊറിയന്‍ താരം സോന്‍ ഹ്യൂംഗ് മിന്നാണ് ടോട്ടനത്തിനായി ഗോളടിച്ചത്. ആദ്യ പകുതിയില്‍ പ്രതിരോധത്തിലൂന്നിയാണ് ഇരുടീമുകളും കളിച്ചത്. എതിരാളി ഗോളടിക്കാതിരിക്കാനാണ് ഇരുകൂട്ടരും ശ്രമിച്ചുകൊണ്ടിരുന്നത്.
ഏറ്റവും അധികം അവസരം ഗോളടിക്കാന്‍ ലഭിച്ചിട്ടും ബേണ്‍ലിക്ക് ഒന്നു പോലും മുതലാക്കാനായില്ല. 13 ഷോട്ടുകളുതിര്‍ത്തിട്ടും ഒരു ഗോളും നേടാന്‍ സാധിക്കാത്തതും ജയം അകറ്റി. ഇതിനിടെ അവസാന നിമിഷങ്ങളില്‍ ആക്രമണം ശക്തമാക്കിയ ടോട്ടനം സോനിലൂടെ ജയം നേടി.
കഴിഞ്ഞ കളികളില്‍ വെസ്റ്റ്ഹാം 3-3ന് സമനിലയില്‍ തളച്ച ക്ഷീണം ചെറുതായൊന്ന് മാറാന്‍ ഇന്നത്തെ വിജയം ടോട്ടനത്തിനെ സഹായിച്ചു. അതിന് മുമ്പ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ 6-1ന് തകര്‍ത്ത വീര്യത്തിനടുത്തെങ്ങും എത്തുന്ന പ്രകടനമല്ല ടോട്ടനത്തിന്റെ ഭാഗത്തുനിന്നുമുണ്ടായത്.
















Comments