ന്യൂഡല്‍ഹി: ഇന്ത്യയുടെ കാവൽ ഭടന്മാരായ കരസേനയുടെ കയ്യിൽ രാജ്യം സുരക്ഷിതമാണെന്ന് പ്രധാനമന്ത്രി. ഇന്ത്യൻ കരസേനാംഗങ്ങളുടെ ധീരത ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ക്ക് എന്നും പ്രേരണയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ദേശീയ ഇൻഫൻട്രി ദിനത്തില്‍ ആശംസകള്‍ നേര്‍ന്നുകൊണ്ടായിരുന്നു പ്രധാനമന്ത്രിയെ വാക്കുകൾ.
‘ഇന്ത്യന്‍ കരസേനയിലെ എല്ലാ സൈനികര്‍ക്കും ആശംസകള്‍ നേരുന്നു. ഇന്ത്യയുടെ അതിര്‍ത്തി സംരക്ഷിക്കുന്നതില്‍ സേന വഹിക്കുന്ന പങ്ക് അതുല്യമാണ്. നിങ്ങളുടെ ധീരത ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ക്ക് എന്നും പ്രേരണയാണ്’ പ്രധാനമന്ത്രി പറഞ്ഞു.
വിജയദശമിയോടനുബന്ധിച്ച് സേനാവിഭാഗങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച എല്ലാവര്‍ക്കും നരേന്ദ്രമോദി നന്ദി രേഖപ്പെടുത്തി. 1947 ഒക്ട്‌ടോബര്‍ 27നാണ് ജമ്മുകശ്മീര്‍ താഴ് വരയില്‍ പാകിസ്താന്‍ സൈന്യവുമായി സ്വതന്ത്ര ഇന്ത്യയുടെ സേന ആദ്യ ഏറ്റുമുട്ടല്‍ നടത്തിയത്. സിഖ് റജിമെന്റാണ് അന്ന് പാകിസ്താന് ശക്തമായ തിരിച്ചടി നല്‍കി വിജയമാഘോഷിച്ചത്. ആ ദിനത്തിന്റെ സ്മരണ പുതുക്കിയാണ് ദേശീയ ഇൻഫൻട്രി ദിനം ആചരിക്കുന്നത്.
















Comments