ലണ്ടന്‍: ചാമ്പ്യന്‍സ് ലീഗ് മത്സരത്തില്‍ ലിവര്‍പൂള്‍ ക്ലബ്ബ് ചരിത്രത്തിന്റെ ഭാഗമായി. ഇന്നലെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് മിഡില്‍ലാന്റിനെ തോല്‍പ്പിച്ച മത്സരത്തിലാണ് ചെമ്പടയ്‌ക്ക് മുന്നില്‍ ചരിത്രം വഴിമാറിയത്. ഡീഗോ ജോട്ടയ്‌ക്ക് ഗോളടിക്കാന്‍ അവസരമൊരുക്കിയ ട്രെന്റ് അലക്‌സാണ്ടറാണ് തന്റെ ഗോളിന്റെ മൂല്യം എത്രവലുതാണെന്ന് മത്സരശേഷം മാദ്ധ്യമങ്ങളുമായി പങ്കുവെച്ചത്.
ലിവര്‍പൂളിന്റെ 128 വര്‍ഷത്തെ ക്ലബ് ചരിത്രത്തില്‍ രചിച്ചത് പതിനായിരം ഗോളെന്ന നേട്ടമാണ്. 128 വര്‍ഷം മുമ്പ് ആദ്യത്തെ മത്സരത്തില്‍ ചെമ്പട ഹയര്‍ വാള്‍ട്ടണ്‍ ക്ലബ്ബിനെതിരെ നേടിയത് 8-0ന്റെ ത്രസിപ്പിക്കുന്ന ജയമായിരുന്നു. ചാമ്പ്യന്‍സ് ലീഗില്‍ 55-ാം മിനിറ്റിലാണ് അലക്‌സാണ്ടര്‍ ജോട്ടയ്‌ക്ക് പന്ത് കൃത്യമായി എത്തിച്ചത്. കളിയിലെ രണ്ടാമത്തെ ഗോള്‍ സൂപ്പര്‍ സ്‌ട്രൈക്കര്‍ മുഹമ്മദ് സലയാണ് നേടിയത്.
Comments