പാലക്കാട്: വാളയാർ വിഷമദ്യ ദുരന്തത്തിൽ ഒരാള്‍ പോലീസ് പിടിയിലായി.കഞ്ചിക്കോട് സ്വദേശി ധനരാജ് ആണ് പിടിയിലായത്. ചെല്ലങ്കാവിലേക്ക് മദ്യമെന്ന പേരിൽ ധനരാജാണ് സ്പിരിറ്റ് എത്തിച്ചതെന്നാണ് വിവരം. പൂട്ടിക്കിടന്ന സോപ്പ് കമ്പനിയിൽ സൂക്ഷിച്ച സ്‍പിരിറ്റാണിതെന്നും പോലീസ് വ്യക്തമാക്കി.
ഒക്ടോബർ 20നാണ് വാളയാറിൽ വിഷമദ്യം കഴിച്ച് അഞ്ച് പേർ മരണപ്പെട്ടത്. ആദിവാസികൾ കഴിച്ചത് വിഷമദ്യം തന്നെയെന്ന പ്രാഥമിക വിവരം പുറത്ത് വന്നിരുന്നു. തമിഴ്‌നാട്ടിൽ നിന്ന് അനധികൃതമായി എത്തിയ സ്പിരിറ്റാണോ ആദിവാസികൾ കുടിച്ചത് എന്നതും സംബന്ധിച്ചും അന്വേഷണം തുടരുകയാണ്. മദ്യം എത്തിച്ചയാളും ആദ്യം കഴിച്ചയാളും മരിച്ചതിനാൽ ഇക്കാര്യത്തിൽ പോലീസിന് വ്യക്തമായ സൂചനകൾ ലഭിച്ചിരുന്നില്ല.
















Comments