വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ റാലിയെ ബാധിച്ച് ശക്തമായ ചുഴലിക്കാറ്റ്. വടക്കന്‍ കരോലിനയിലെ തെരഞ്ഞെടുപ്പ് പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്കാണ് ശക്തമായ കാറ്റ് തടസ്സമാകുന്നത്. പൊതു സുരക്ഷ മാനിച്ച് ജനങ്ങള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുള്ളതിനാല്‍ പ്രചാരണ പരിപാടികള്‍ക്കായി അണികള്‍ക്കും പുറത്തിറങ്ങാന്‍ തടസ്സമാകുമെന്നതാണ് റാലി മറ്റൊരു ദിവസത്തേക്ക് മാറ്റാന്‍ തീരുമാനിച്ചതെന്ന് തെരഞ്ഞെടുപ്പ് പ്രചാരണ കമ്മിറ്റി ക്ക് വേണ്ടി ടീം മുര്‍ത്താഹ് അറിയിച്ചു.
കാറ്റ് 90 കിലോമീറ്റര്‍ വേഗത്തിലായിരിക്കുകയാണ്. മറ്റ് കാലാവസ്ഥാ പ്രശ്‌നങ്ങളും പ്രചാരണത്തെ കരോലിനാ മേഖലയില്‍ തടസ്സം സൃഷ്ടിച്ചേക്കാമെന്നാണ് സൂചന. ഈ സാഹചര്യം കണക്കിലെടുത്ത് തിങ്കളാഴ്ചത്തേക്ക് റാലി മാറ്റാനാണ് തീരുമാനം ടീം അറിയിച്ചു.
കരോലിനാ മേഖലയില്‍ മൂന്നാമത്തെ സന്ദര്‍ശനമാണ് ട്രംപ് തീരുമാനിച്ചിരുന്നത്. 2016ല്‍ ട്രംപിന് 3 ശതമാനം വോട്ട് കൂടുതല്‍ ലഭിച്ച മേഖലയെന്ന നിലയില്‍ കരോലിനയിലെ പ്രചാരണം വിട്ടുകളയാന്‍ ട്രംപ് ഒരുക്കമല്ല. പ്രതിപക്ഷ സ്ഥാനാർത്ഥി ബൈഡന് നിലവിലെ അഭിപ്രായവോട്ടെടുപ്പിലും കരോലിന പ്രതീക്ഷ നല്‍കുന്നില്ല.
















Comments