ലണ്ടന്‍: ആഴ്‌സണലിനും നാപ്പോളിക്കും യൂറോപ്പാ ലീഗില്‍ ജയം. ആഴ്‌സണല്‍ 3-0ന് സ്റ്റാന്‍ഡാര്‍ഡ് ലീഗയെ തകര്‍ത്തപ്പോള്‍ നാപ്പോളി റയല്‍ സോസിഡാഡിനേയും പരാജയപ്പെടുത്തി. മറ്റ് മത്സരങ്ങളില്‍ റേഞ്ചേഴ്‌സും നീസും സ്ലാവിയ പ്രാഹും ബെന്‍ഫിക്കയും അല്‍ക്കമാറും മുന്നേറി. എസി. റോമയെ യൂറോപ്പാ ലീഗില്‍ അപ്രതീക്ഷിത ഗോള്‍ രഹിത സമനില കുരുക്കിലാക്കി സിഎസ്‌കെഎ സോഫിയയും കളം നിറഞ്ഞു.
യൂറോപ്പാ ലീഗിലെ ഗ്രൂപ്പ് ബിയിലെ രണ്ടാം മത്സരത്തിലാണ് ആഴ്‌സണല്‍ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയത്. ഡുന്‍ഡാല്‍ക്കിന എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് ഇംഗ്ലീഷ് ടീം തോല്‍പ്പിച്ചത്. കളിയുടെ ആദ്യ പകുതിയിലാണ് എല്ലാ ഗോളുകളും വീണത്. 42-ാം മിനിറ്റില്‍ എഡ്ഡീ നേതിയയുടെ വകയായിരുന്നു ആദ്യ ഗോള്‍. 44-ാം മിനിറ്റില്‍ ജോ വില്ലോക്ക് രണ്ടാം ഗോളും 46-ാം മിനിറ്റില്‍ നിക്കോളാസ് പെപേ മൂന്നാം ഗോളും നേടി.
രണ്ടാം മത്സരത്തില്‍ ഗ്രൂപ്പ് എഫില്‍ നാപ്പോളി എതിരില്ലാത്ത ഒരു ഗോളിന് റയല്‍ സോസീഡാഡിനെയാണ് തോല്‍പ്പിച്ചത്. കളിയുടെ 55-ാം മിനിറ്റില്‍ മാറ്റേയോ പോളീറ്റാനോയാണ് നാപ്പോളിക്കായി എതിരാളികളുടെ വലചലിപ്പിച്ചത്. മറ്റൊരു മത്സരത്തില്‍ അല്‍ക്കമാര്‍ ക്ലബ്ബ് ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് അതേ ഗ്രൂപ്പില്‍ മികച്ച ജയം നേടി. റിജേക്കാ ക്ലബ്ബിനെയാണ് അല്‍ക്കമാര്‍ തോല്‍പ്പിച്ചത്.
6-ാം മിനിറ്റിലെ പെനാല്‍റ്റിയിലൂടെ തീയൂണ്‍ കൂപ്പ്മീനര്‍ അല്‍ക്കമാറിനായി ഗോള്‍വേട്ടയ്‌ക്ക് തുടക്കമിട്ടു. ആല്‍ബര്‍ട്ട് ഗുമൂണ്ട്‌സണ്‍ 20, 60 മിനിറ്റുകളില്‍ ടീമിനായി ഇരട്ട ഗോളുകള്‍ നേടി. 51-ാം മിനിറ്റില്‍ അല്‍ക്കമാറിന്റെ മൂന്നാം ഗോള്‍ ജെസ്‌പെര്‍ കാരിസ്സണിന്റെ വകയായിരുന്നു.
















Comments