പാലക്കാട്: മലയാള സിനിമയിലെ ചില സംവിധായകരിലേക്കും, നടീനടന്മാരിലേക്കും മയക്കുമരുന്ന് കേസിന്റെ അന്വേഷണം എത്തുമെന്ന് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യർ. ബിനീഷ് കോടിയേരി മഞ്ഞുമലയുടെ ഒരു അറ്റ് മാത്രമാണ്.സിനിമയിലെ മട്ടാഞ്ചേരി മാഫിയ, ഉടൻ തന്നെ കുടുങ്ങുമെന്നും സന്ദീപ് പറഞ്ഞു.
ബിനീഷ് കൊടിയേരിയുമായി ബന്ധപ്പെട്ട വിഷയത്തിൽ അമ്മ നിലപാട് വ്യക്തമാക്കണമെന്നും സന്ദീപ് ആവശ്യപ്പെട്ടു. ദിലീപിന്റെ വിഷയത്തിൽ നിലപാടെടുത്ത വേഗത ബിനീഷ് കോടിയേരിയുടെ കാര്യത്തിൽ പല പ്രമുഖ നടൻമാർക്കും കാണുന്നില്ല. ബിനീഷ് കോടിയേരിക്ക് അംഗത്വം ഉണ്ടെങ്കിൽ അമ്മയിൽ നിന്നും പുറത്താക്കാൻ ഭാരവാഹികൾ തയ്യാറാവണമെന്നും സന്ദീപ് തുറന്നടിച്ചു.
കോടിയേരി ബാലകൃഷ്ണന്റെ കുടുംബത്തിന്റെ തണലിലാണ് ബംഗ്ലൂരിൽ മയക്കുമരുന്ന് ഇടപാടുകൾ മുഴുവൻ നടക്കുന്നത്. കോടിയേരിയേയും ഭാര്യ വിനോദിനിയേയും ചോദ്യം ചെയ്യണം. കോടിയേരിയുടെ കുടുംബം സമ്പാദിച്ച പണം മുഴുവൻ മകൻ നടത്തിയ മയക്കുമരുന്ന് കച്ചവടത്തിൽ കൂടെയാണ്.
















Comments