റിയാദ് : മക്കയിലെ മസ്ജിദുല്‍ ഹറാമിലേക്ക് കാര്‍ ഇടിച്ചുകയറ്റി സൗദി പൗരൻ. കഅ്ബ ഉള്‍ക്കൊള്ളുന്ന ഹറം പള്ളിയുടെ ഒരു വാതിലിലേക്കാണ് വെള്ളിയാഴ്ച രാത്രി കാര്‍ പാഞ്ഞുകയറിയതെന്ന് സൗദി അറേബ്യന്‍ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോർട്ടിൽ പറയുന്നു.
പള്ളിയുടെ തെക്ക് ഭാഗത്തുള്ള റോഡിലൂടെ അതിവേഗത്തില്‍ എത്തിയ കാര്‍ നിയന്ത്രണം വിട്ട് ഹറമിന്റെ ഒരു വാതിലിലേക്ക് ഇടിച്ചുകയറുകയായിരുന്നു . വാതിലിനു മുന്നിലുള്ള ബാരിക്കേഡുകള്‍ തകര്‍ത്താണ് കാര്‍ മുന്നോട്ട് പാഞ്ഞത്. രാത്രി 10.30ഓടെയായിരുന്നു സംഭവം. ജനത്തിരക്ക് കുറവായിരുന്നതിനാല്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.
ഫ്രാൻസിൽ മതനിന്ദ ആരോപിച്ച് അദ്ധ്യാപകനെ കൊലപ്പെടുത്തിയ പശ്ചാത്തലത്തിൽ മുസ്ലീങ്ങൾക്ക് നേരെ വംശീയ ആക്രമണങ്ങൾ നടക്കുന്നതായി ആരോപണമുയർന്നിരുന്നു . ദിവസങ്ങൾക്ക് മുൻപ് ഈഫൽ ടവറിനു സമീപം രണ്ട് അറബ് വനിതകളെ കുത്തിപരിക്കേൽപ്പിക്കുകയും ചെയ്തു . ഇതിന്റെ പശ്ചാത്തലത്തിൽ ഏറെ ഗൗരവത്തോടെയാണ് അപകടത്തെ കാണുന്നതെന്നാണ് സൂചന .
Comments