തിരുവനന്തപുരം: ദേശവിരുദ്ധശക്തികൾക്ക് താവളമൊരുക്കിയ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെയ്‌ക്കുക എന്ന ആവശ്യം ഉന്നയിച്ച് ബി.ജെ.പി നടത്തുന്ന സമര ശൃംഖല കേരള പിറവി ദിനമായ നവംബർ ഒന്നിന് നടക്കും. മഞ്ചേശ്വരം മുതൽ പാറശ്ശാല വരെ ദേശീയപാതയിലും ദേശീയപാത ഇല്ലാത്ത സ്ഥലങ്ങളിൽ സംസ്ഥാനപാതയിലും 50 മീറ്റർ അകലത്തിൽ 5 പേരാണ് ശൃംഖല യിൽ പങ്കെടുക്കുക.
കൊറോണ മാനദണ്ഡങ്ങൾ പാലിച്ചാണ് സമരശൃംഖല സംഘടിപ്പിക്കുന്നത്. സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രനും ഒ.രാജഗോപാൽ എം.എൽ.എയും തിരുവനന്തപുരത്ത് ശൃംഖല യ്‌ക്ക് നേതൃത്വം നൽകും. ദേശീയ വൈസ് പ്രസിഡന്റ് എ.പി അബ്ദുള്ളക്കുട്ടി എറണാകുളത്തും മുതിർന്ന നേതാക്കളായ പി.കെ കൃഷ്ണദാസ്, സി.കെ പത്മനാഭൻ എന്നിവർ കാസർഗോഡ്, കണ്ണൂർ ജില്ലകളിലും പങ്കെടുക്കും.
സംസ്ഥാന ജനറൽ സെക്രട്ടറിമാരായ പി.സുധീർ കൊല്ലം, ജോർജ് കുര്യൻ പത്തനംത്തിട്ട, സി.കൃഷ്ണകുമാർ പാലക്കാട്, എം.ടി രമേശ് കോഴിക്കോട് എന്നിവിടങ്ങളിൽ ശൃംഖല യിൽ അണിനിരക്കും.
മുഖ്യമന്ത്രി രാജിവയ്‌ക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫും ഇന്ന് വഞ്ചനാ ദിനം ആചരിക്കും. വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് സത്യാഗ്രഹം നടത്തും. ഓരോ വാര്‍ഡിലും 10 പേര്‍ പങ്കെടുക്കുന്ന സത്യാഗ്രഹമാണ് നടക്കുന്നത്. സത്യാഗ്രഹത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനുമുന്നില്‍ നടക്കും. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സത്യാഗ്രഹം ഉദ്ഘാടനം ചെയ്യും. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, യുഡിഎഫ് കണ്‍വീനര്‍ എം എം ഹസ്സന്‍, എന്നിവർ പങ്കെടുക്കും.
















Comments