ഇസ്ലാമാബാദ് : ലാഹോർ മേഖലയിൽ നിറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും , ഇന്ത്യൻ വ്യോമസേന വിംഗ് കമാൻഡർ അഭിനന്ദൻ വർദ്ധമാന്റെയും ചിത്രങ്ങൾ . പാകിസ്താൻ മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ പാർട്ടിയായ പാകിസ്താൻ മുസ്ലീം ലീഗ്-നവാസ് (പിഎംഎൽ-എൻ) നേതാവ് സർദാർ അയാസ് സാദിഖിന്റെ മണ്ഡലത്തിലാണ് ഇന്ത്യൻ പ്രധാനമന്ത്രിയുടേതടക്കം ചിത്രങ്ങൾ പതിച്ചിരിക്കുന്നത് .
പാക് സൈന്യത്തിന്റെ പിടിയിലായ അഭിനന്ദൻ വർദ്ധമാനെ പാകിസ്താൻ മോചിപ്പിച്ചത് ഭയന്നാണെന്ന് സാദിഖ് പ്രസ്താവിച്ചിരുന്നു . ഇന്ത്യ അക്രമിക്കുന്നോർത്ത് കരസേനാ മേധാവി ജനറൽ ഖമർ ജാവേദ് ബജ്‌വയുടെ കാലുകൾ പോലും വിറച്ചെന്നും ,അതിനു ശേഷമാണ് വർദ്ധമാനെ മോചിപ്പിച്ചതെന്നും സാദിഖ് പറഞ്ഞു. ഇതിനെ തുടർന്ന് സാദിഖിനെ രാജ്യദ്രോഹിയെന്ന് പോലും പാകിസ്താനികൾ വിളിച്ചിരുന്നു .
ഇതിനു പിന്നാലെയാണ് പ്രതിഷേധം എന്ന നിലയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും, അഭിനന്ദന്റെയും ചിത്രങ്ങളും ലാഹോറിൽ പതിച്ചത് . ചില ചിത്രങ്ങളിൽ അയാസ് സാദിഖിയേയും കാണാം .
അതേ സമയം വിംഗ് കമാൻഡർ അഭിനന്ദന്റെ മോചനവുമായി ബന്ധപ്പെട്ട് പാകിസ്താനിൽ യാതൊരുവിധ സമ്മർദ്ദവും ഉണ്ടായിട്ടില്ലെന്ന് സാദിഖിന്റെ പ്രസ്താവനയോട് പ്രതികരിക്കുന്ന വിദേശകാര്യ വക്താവ് സാഹിദ് ഹഫീസ് ചൗധരി പറഞ്ഞു.സമാധാനത്തിന്റെ ഭാഗമായിട്ടാണ് പാകിസ്താൻ സർക്കാർ ഇത്തരമൊരു തീരുമാനം എടുത്തത്, ഇതിലൂടെ അന്താരാഷ്‌ട്ര സമൂഹത്തിന്റെ പ്രശംസ പിടിച്ചുപറ്റിയെന്നും സാഹിദ് ഹഫീസ് ചൗധരി പറഞ്ഞു.
















Comments