സിദ്ദിപ്പേട്ട്: ബാഹുബലി സിനിമ നിര്‍മ്മാതാവ് എസ്.എസ്. രാജമൗലിക്കെതിരെ രൂക്ഷവിമര്‍ശ നവുമായി ബി.ജെ.പി. ഉടനിറങ്ങാന്‍ പോകുന്ന ആര്‍.ആര്‍.ആര്‍ എന്ന സിനിമ ഹിന്ദുവികാരം വ്രണപ്പെടുത്തുന്നുവെന്നാരോപിച്ചാണ് തെലങ്കാന ബി.ജെ.പി രംഗത്തെത്തിയിരിക്കുന്നത്.
രാജമൗലി സിനിമയില്‍ കോമരം ഭീം എന്ന കേന്ദ്ര കഥാപാത്രത്തിനെ അണിയിച്ചിരിക്കുന്ന തൊപ്പിയാണ് വിവാദത്തിലേക്ക് നയിച്ചത്. വലിയൊരു വിഭാഗത്തിന്റെ ആരാധനാമൂര്‍ത്തിയെ അവഹേളിക്കലാണ് വികാലമായ വേഷങ്ങള്‍ ധരിപ്പിച്ചിരിക്കുന്നതിലൂടെ ചെയ്തതിരിക്കുന്നത്. തെലങ്കാനയിലെ ഗോത്രവിഭാഗം ആരാധിക്കുന്ന കോമരം ഭീം എന്ന മൂര്‍ത്തിയെ വികലമായി ചിത്രീകരിക്കുന്നതിലൂടെ ആ സമൂഹത്തെ അവഹേളിച്ചിരിക്കുകയാണ്. ഇസ്ലാമിക നേതൃങ്ങളായ നിസാമിന്റേയോ ഇപ്പോഴത്തെ നേതാവ് ഒവൈസിയുടേയോ ഒരു കഥാപാത്രം ഇത്തരത്തില്‍ ചെയ്യാന്‍ രാജമൗലി ധൈര്യപ്പെടുമോ എന്നും ബി.ജെ.പി തെലങ്കാന അദ്ധ്യക്ഷന്‍ ബണ്ടീ സഞ്ജയ് ചോദിച്ചു.
ഒരു സിനിമയ്‌ക്ക് വേണ്ടി ജനവിഭാഗങ്ങള്‍ ആരാധനയോടെ കാണുന്ന ദൈവീക രൂപങ്ങളെ വക്രീകരിക്കുന്നത് അനുവദിക്കാനാകില്ല. സിനിമയിലെ കഥാപാത്രങ്ങളായി അഭിനയിക്കുന്ന ജൂനിയര്‍ എന്‍.ടി.ആറിനെ തങ്ങള്‍ എതിര്‍ക്കുന്നില്ല. എന്നാല്‍ സിനിമയിലെ രംഗങ്ങള്‍ നല്‍കുന്ന സന്ദേശത്തെ ശക്തമായി എതിര്‍ക്കും. ഇക്കാലത്ത് ഹിന്ദു വികാരങ്ങളെ വ്ര ണപ്പെടുത്തുന്നത് ഒരു ഫാഷനായി മാറിയിരിക്കുന്നുവെന്നും അത് അനുവദിക്കാ നാകില്ലെന്നും സഞ്ജയ് പറഞ്ഞു.
















Comments