ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ടോട്ടനവും ആസ്റ്റണ്‍ വില്ലയും ന്യൂകാസിലും ജയം നേടിയപ്പോള്‍ സതാംപ്ടണും എവര്‍ട്ടണും തോല്‍വി രുചിച്ചു. ടോട്ടനം 2-1നാണ് ബ്രാറ്റണിനെ തോല്‍പ്പിച്ചത്. ഇംഗ്ലണ്ടിന്റെ ദേശീയ ടീം നായകന്‍ ഹാരീ കെയിനാണ് ടോട്ടനത്തിനായി ഗോളടിച്ച് തുടക്കമിട്ടത്. 13-ാം മിനിറ്റിലെ പെനാല്‍റ്റിയിലൂടെയാണ് കെയിന്‍ ഗോള്‍ നേടിയത്. രണ്ടാം പകുതിയിലെ 56-ാം മിനിറ്റില്‍ ലാംപ്‌റ്റേയുടെ ഗോളിലൂടെ ബ്രൈറ്റണ്‍ സമനില പിടിച്ചു. 73-ാം മിനിറ്റില്‍ ബലേയിലൂടെ ടോട്ടനം വിജയഗോള്‍ നേടി.
മറ്റ് മത്സരങ്ങളില്‍ സതാംപ്ടണ്‍ 4-3ന് ആസ്റ്റണ്‍ വില്ലയെ തോല്‍പ്പിച്ചപ്പോള്‍ ന്യൂകാസില്‍ എവര്‍ട്ടണിനേയും മറികടന്നു. 20-ാം മിനിറ്റില്‍ സാതാംപ്ടണിനായി വെസ്റ്റര്‍ഗാര്‍ഡാണ് ഗോള്‍ മഴയ്‌ക്ക് തുടക്കമിട്ടത്. ഇരട്ട ഗോളുമായി 33,45 മിനിറ്റുകളില്‍ വാര്‍ഡ്‌പ്രോവ്‌സീയുടെ ഇരട്ട ഗോളുകള്‍ ആസ്റ്റണിന്റെ വല ചലിപ്പിച്ചു. നാലാമത്തെ ഗോള്‍ 58-ാം മിനിറ്റില്‍ ഇംഗ്‌സിന്റെ വകയായിരുന്നു.
രണ്ടാം പകുതിയില്‍ സതാംപ്ടണ്‍ ഗോള്‍മുഖത്ത് തുടര്‍ച്ചയായി ആക്രമണം അഴിച്ചുവിട്ട് ആസ്റ്റണ്‍ തിരിച്ചുവരാനുള്ള ശ്രമം നടത്തി. മിംഗ്‌സ 62-ാം മിനിറ്റിലും അവസാന നിമിഷത്തില്‍ വാറ്റ്കിന്‍സും ഗ്രേലിഷും രണ്ടും മൂന്നും ഗോളുകള്‍ നേടി തോല്‍വി ഭാരം 3-4 ആക്കി കുറച്ചു. ന്യൂകാസില്‍ യൂണൈറ്റഡിനായി വില്‍സണ്‍ ഇരട്ട ഗോളുകളോടെ തിളങ്ങി. 56, 84 മിനിറ്റുകളിലാണ് ഗോളുകള്‍ നേടിയത്. എവര്‍ട്ടണിനായി ലെവിനാണ് അവസാന നിമിഷം ആശ്വാസ ഗോള്‍ നേടിയത്.
















Comments