അനിയത്തിപ്രാവ് എന്ന ഒരൊറ്റ ചിത്രത്തിലൂടെ മലയാളികളുടെ മനസ്സില്‍ കയറിപ്പറ്റിയ നായകനാണ് കുഞ്ചാക്കോ ബോബന്‍. 1997 മുതലങ്ങോട്ട് യുവ ഹൃദയങ്ങളെ കീഴടക്കിയ ചോക്ലേറ്റ് ഹീറോ. ഒരുപാട് കഥാപാത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്കു മുന്നിലെത്തിയ മലയാളികളുടെ സ്വന്തം ചാക്കോച്ചന് ഇന്ന് പിറന്നാള്‍. ഈ ദിനത്തില്‍ നിഴല്‍, മോഹന്‍കുമാര്‍ ഫാന്‍സ് എന്നീ പുതു ചിത്രങ്ങളുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ആരാധകര്‍ക്കായി പങ്കുവച്ചിരിക്കുകയാണ് താരം. കൂട്ടുകാരും, സഹപ്രവര്‍ത്തകരും, ആരാധകരും ഉള്‍പ്പെടെ നിരവധി പേരാണ് സോഷ്യല്‍ മീഡിയ വഴി താരത്തിന് പിറന്നാളാശംസകള്‍ അറിയിച്ചിരിക്കുന്നത്.
ജിസ് ജോയ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മോഹന്‍കുമാര്‍ ഫാന്‍സ്. ബോബി സഞ്ജയും ജിസ് ജോയും ചേര്‍ന്നാണ് ചിത്രത്തിന്റെ കഥ. ബാഹുല്‍ രമേശാണ് ചിത്രത്തിന്റെ ഛായാഗ്രഹണം കൃഷ്ണകുമാര്‍, ശ്രീനിവാസന്‍, സൈജു കുറുപ്പ്, വിനയ് ഫോര്‍ട്ട്, ബേസില്‍ ജോസഫ്, രമേശ് പിഷാരടി എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. അപ്പു ഭട്ടതിരി സംവിധാനം ചെയ്യുന്ന ചിത്രമാണ് നിഴല്‍ എഡിറ്റര്‍ കൂടിയായ അപ്പു ഭട്ടതിരിയുടെ ആദ്യ ചിത്രമാണിത്. എസ്. സഞ്ജീവാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. നയന്‍താരയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.
അപ്പു ഭട്ടതിരിരിയും അരുണ്‍ ലാലും ചേര്‍ന്നാണ് ചിത്രത്തിന്റെ എഡിറ്റിംഗ്. ദീപക് ഡി മേനോനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം, സൂരജ് എസ്. കുറുപ്പാണ് സംഗീത നല്‍കുന്നത്. അഭിഷേക് എസ് ഭട്ടതിരി സൗണ്ട് ഡിസൈനിംഗും നാരായണ ഭട്ടതിരി ടൈറ്റില്‍ ഡിസൈനും നിര്‍വഹിക്കുന്നു. നിറം, മയിപ്പീലിക്കാവ്, നക്ഷത്ര താരാട്ട്, പ്രേംപൂജാരി, മഴവില്ല്, കസ്തൂരിമാന്‍ തുടങ്ങി നിരവധി സിനിമകളിലൂടെ പ്രണയത്തിന്റെ പല ഭാവങ്ങള്‍ യുവ ഹൃദയങ്ങളിലേക്ക് പകര്‍ന്നു നല്‍കിയ താരം കൂടിയാണ് കുഞ്ചാക്കോ ബോബന്‍.
















Comments