ന്യൂഡൽഹി: ഇന്ത്യക്കെതിരെ നിരന്തരമായി അതിർത്തിയിൽ കടന്നുകയറാൻ ശ്രമിക്കുന്ന ഭീകരർക്കെതിരെ ശക്തമായ നടപടികളുമായി ഇന്ത്യൻ സേന. ചൈനയുടെ സഹായത്താൽ ആയുധങ്ങളും ഡ്രോണുകളുമായി ഭീകരർ മുന്നേറാനാണ് പരിശ്രമിക്കുന്നത്. എന്നാൽ ഇത്തരം ഭീകരരെ കണ്ടെത്താൻ ശക്തമായ പരിശീലനമാണ് സേനാംഗങ്ങൾ നടത്തുന്നതെന്നും എത്ര രാത്രിയിലും ഇവരെ കണ്ടെത്താൻ സേനാംഗങ്ങൾക്ക് സാധിക്കുന്നുണ്ടെന്നും സൈന്യം അറിയിച്ചു.
കഴിഞ്ഞ മാസം മാത്രം 200 ഭീകരരെ സൈന്യം വകവരുത്തിയെന്നാണ് കശ്മീർ പൂഞ്ച് മേഖലയിലെ സേനാംഗങ്ങൾ പറയുന്നത്. ഇവരിൽ നിന്നും കണ്ടെത്തിയതും വെടിവെച്ചിട്ടതുമായ ചൈനീസ് ഡ്രോണുകൾ 5 കിലോഗ്രാം വരെ വസ്തുക്കളെ വഹിക്കാൻ ശേഷിയുള്ളവയാണ്. പാഞ്ചാബിലെ ഖാലിസ്താൻ ഭീകരർക്കും ചൈന ആയുധങ്ങൾ എത്തിക്കുന്നതും സേന കണ്ടെത്തിയിരുന്നു. അതിർത്തിയിലെ ഇന്ത്യൻ സേനാ നീക്കം നോക്കിയാണ് നുഴഞ്ഞുകയറ്റത്തിന് ശ്രമിക്കുന്നത്. ഇതിനിടെ പാക് സൈന്യത്തിന്റെ ഔദ്യോഗിക ബങ്കറുകളിലും താവളങ്ങളിലും ഭീകരർ ദിവസങ്ങളോളം താമസിച്ചാണ് ഇന്ത്യൻ അതിർത്തിയെ ലക്ഷ്യമിടുന്നതെന്നും സേനാ വൃത്തങ്ങൾ ചൂണ്ടിക്കാട്ടി.
















Comments