തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ റേഷൻ വ്യാപാരികൾ കട അടച്ച് പ്രതിഷേധിക്കും. ഉച്ചകഴിഞ്ഞ് മൂന്ന് മുതൽ ഏഴ് വരെ കടകൾ അടച്ചിടും. സിവിൽ സപ്ലൈസ് കോർപ്പറേഷൻ നേരിട്ട് നടത്താൻ തീരുമാനിച്ച റേഷൻ കട ഉദ്ഘാടനം ചെയ്യുന്നതിൽ പ്രതിഷേധിച്ചാണ് തീരുമാനം.
ഓൾ കേരള റീടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷന്റെയും കേരള സ്റ്റേറ്റ് റീടെയിൽ റേഷൻ അസോസിയേന്റെയും നേതൃത്വത്തിലാണ് സമരം. അതേസമയം കടയടച്ച് റേഷൻ മുടങ്ങുന്ന സ്ഥലങ്ങളിൽ സപ്ലൈകോ ഔട്ട്ലെറ്റുകളോട് ചേർന്ന് റേഷൻ കടകൾ തുറക്കാനാണ് സർക്കാരിന്റെ തീരുമാനം. ഈ നീക്കത്തോടാണ് വ്യാപാരികൾ എതിർപ്പ് അറിയിച്ചിരിക്കുന്നത്.
തിരുവനന്തപുരത്ത് പുളിമൂട്ടിലാണ് ആദ്യത്തെ സപ്ലൈക്കോ റേഷൻ കടയുടെ ഉദ്ഘാടനം. സർക്കാർ റേഷൻ കടകൾ തുടങ്ങുന്നത് നിയമവിരുദ്ധമാണെന്നാണ് റേഷൻ വ്യാപാരികളുടെ വാദം. കറുത്ത ബാഡ്ജ് ധരിച്ച് വ്യാപാരികൾ പ്രതിഷേധിക്കും.
Comments