ബര്‍ലിന്‍: പെസഫിക് മേഖലയിലെ ചൈനയുടെ സൈനിക ഹുങ്കിനെ അടക്കിനിര്‍ത്താന്‍ ക്വാഡ് സഖ്യത്തിന് സഹായമായി ജര്‍മ്മനിയും ചേരുന്നു. ജര്‍മ്മനിയുടെ നാവികസേനാ വ്യൂഹത്തിലെ ഒരു വിഭാഗം ഇനി മുതല്‍ പെസഫിക് മേഖലയില്‍ സ്ഥിരം പെട്രോളിംഗ് നടത്താന്‍ ധാരണയായി. ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ പ്രത്യേക അഭ്യർത്ഥന കണക്കിലെടുത്താണ് ജര്‍മ്മനി പെസഫിക്കിലേക്ക് ശ്രദ്ധ തിരിക്കുന്നത്. ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി ഹര്‍ഷവര്‍ദ്ധന്‍ ഷ്രിംഗ്ലയാണ് ജര്‍മ്മന്‍ വിദേശകാര്യ സെക്രട്ടറി മിഗ്വല്‍ ബെർജറുമായി ധാരണയിലെത്തിയത്.
മൂന്ന് രാജ്യങ്ങളിലെ സന്ദര്‍ശനത്തിന്റെ ഭാഗമായാണ് ഷ്രിംഗ്ല ജര്‍മ്മനിയും സന്ദര്‍ശിച്ചത്. ധാരണപ്രകാരം അടുത്ത വര്‍ഷമാദ്യം മുതല്‍ തന്നെ ജര്‍മ്മനിയുടെ നാവിക വ്യൂഹം പെസ്ഫിക്കില്‍ സ്ഥിരം പെട്രോളിംഗ് ആരംഭിക്കും. നാറ്റോ സഖ്യത്തിന്റെ ധാരണ പ്രകാരം ഓസ്‌ട്രേലിയയുമായുള്ള പ്രതിരോധബന്ധം കൂടുതല്‍ ശക്തിപ്പെടുത്തിയതായി ജര്‍മ്മനി അറിയിച്ചു. ഇതുപ്രകാരം പെസഫിക്കിലെ സംയുക്ത സുരക്ഷയിലും കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുമെന്നും ജര്‍മ്മനി അറിയിച്ചു.
Comments