അങ്കാറ: തുർക്കിയിലുണ്ടായ വൻ ഭൂചലനത്തിൽ മരണ സംഖ്യ നൂറായി. തുർക്കി ദുരന്ത നിവാരണ അതോറിറ്റിയാണ് ഇത് സംബന്ധിച്ച വിവരം പുറത്ത് വിട്ടത്. ആയിരത്തോളം പേർക്ക് പരിക്കേൽക്കുയും നിരവധി പേരുടെ ആരോഗ്യ നില ഗുരുതരാവസ്ഥയിൽ തുടരുകയാണ്.
ഭൂകമ്പത്തിൽ 994 പേർക്ക് പരിക്കേറ്റെന്നാണ് ഔദ്യോഗിക റിപ്പോർട്ടുകൾ. ഇതിൽ 147 പേർ ഇപ്പോഴും ചികിത്സയിലാണ്. രക്ഷാപ്രവർത്തനവും തുടരുകയാണ്. ഈജിയൻ കടൽത്തീരത്ത് നിലംപൊത്തിയ അഞ്ച് വലിയ കെട്ടിടങ്ങളിൽ ഇപ്പോഴും രക്ഷാപ്രവർത്തനം തുടരുകയാണെന്ന് അധികാരികൾ അറിയിച്ചു.
പടിഞ്ഞാറൻ നഗരമായ ഇസ്മിറിൽ ഉണ്ടായ പ്രകമ്പനത്തിൽ 98 പേരാണ് മരണപ്പെട്ടത്. ഗ്രീക്ക് ദ്വീപായ സമോസിന് വടക്കുഭാഗത്തായാണ് ഭൂകമ്പമാപിനിയിൽ തീവ്രത 7.0 രേഖപ്പെടുത്തിയ വൻ ഭൂചലനമുണ്ടായത്. ഇസ്മിർ പ്രവശ്യയുടെ തീരത്ത് നിന്ന് 17 കിലോമീറ്റർ മാറിയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.
















Comments