ലക്നൗ : മഥുര ക്ഷേത്രത്തിൽ നിസ്ക്കരിച്ച സംഭവത്തിൽ അറസ്റ്റിലായ ഫൈസൽ ഖാൻ രാജ്യത്തുട നീളം നടന്ന സിഎ എ സമരങ്ങളിൽ പങ്കെടുത്തിരുന്നതായി വെളിപ്പെടുത്തൽ . കഴിഞ്ഞ ദിവസം അറസ്റ്റിലായ ഫൈസൽ ഖാൻ നിലവിൽ പോലീസ് കസ്റ്റഡിയിലാണ് . ഇതോടെ ബോധപൂർവ്വം വർഗീയത ഇളക്കിവിട്ട് കലാപം സൃഷ്ടിക്കാനുള്ള ശ്രമമാണ് ഫൈസൽഖാനും കൂട്ടരും നടത്തിയതെന്ന് വ്യക്തമായിട്ടുണ്ട്.
ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഖുദായ് ഖിദ്‌മത്ഗർ എന്ന സംഘടനയുടെ സ്ഥാപകനാണ് ഫൈസൽ ഖാൻ . രാജ്യമെമ്പാടും സി എ എ യുടെ പേരിൽ നടത്തിയ സമരങ്ങളിലും മറ്റും ഇയാൾ പങ്കാളിയായിരുന്നു .മാത്രമല്ല നിയമത്തെ കുറിച്ച് സാധാരണക്കാർക്കിടയിൽ തെറ്റിദ്ധാരണ പരത്താനും ഫൈസൽ ഖാൻ ശ്രമിച്ചിരുന്നു .
മഥുര ക്ഷേത്രത്തിൽ ഇരുവരും നിസ്ക്കരിക്കുന്നതിന്റെ ചിത്രങ്ങൾ പോസ്റ്റുചെയ്‌ത ഫെയ്‌സ്ബുക്ക് ഐഡി പീപ്പിൾസ് ഫ്രണ്ട് ഓഫ് ഇന്ത്യയിൽ നിന്നുള്ള നാല് തീവ്ര ഇസ്ലാമിസ്റ്റുകളുടെയാണെന്നും കണ്ടെത്തിയിട്ടുണ്ട്.
തിങ്കളാഴ്ച ജാമിയ ഗഫർ മൻസിലിന് സമീപമാണ് ഫൈസൽ ഖാനെ പിടികൂടിയത്. മറ്റൊരു പ്രതിയായ മുഹമ്മദ് ചന്ദിനെ ഇതുവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടില്ല. ഇന്ത്യൻ പീനൽ കോഡിലെ (ഐപിസി) 153-എ, 295, 505 വകുപ്പുകൾ പ്രകാരമാണ് ചന്ദിനും ഖാനും കേസെടുത്തിരിക്കുന്നത്.
















Comments