തൃശ്ശൂർ: ചാവക്കാട്ട് അടച്ചിട്ട വീട്ടിൽ പൂട്ട് തകർത്ത് 36 പവൻ സ്വർണം കവർന്നു. പുതിയറ മുഹമ്മദ് അഷ്റഫിന്റെ വീട്ടിലാണ് മോഷണം നടന്നത്. പോലീസും, ഫോറൻസിക് സംഘവും സ്ഥലത്ത് എത്തി പരിശോധന നടത്തി.
വീട്ടിന്റെ പുറക് വശത്തെ വാതിലിന്റെ പൂട്ട് തകർത്താണ് മോഷ്ടാക്കൾ അകത്ത് കയറിയിരിക്കുന്നത്. 36 പവൻ സ്വർണം നഷ്ടമായതായി അഷ്റഫും കുടുംബവും പോലീസിനോട് പറഞ്ഞു. മറ്റ് എന്തെങ്കിലും നഷ്ടമായോ എന്ന് പോലീസ് പരിശോധിച്ച് വരുന്നതേയുള്ളു.
കഴിഞ്ഞ എട്ടുമാസമായി ആലപ്പുഴയിലാണ് അഷ്റഫും കുടുംബവും താമസിച്ചു വരുന്നത്. മാസത്തിൽ ഒരു പ്രാവശ്യമെങ്കിലും വീട്ടിൽ വരുന്നത് പതിവായിരുന്നു. എന്നാൽ കൊറോണ മൂലം രണ്ട് മാസമായി അഷ്റഫിനും കുടുംബത്തിനും വീട്ടിൽ വരാൻ കഴിഞ്ഞില്ല. ഇന്ന് രാവിലെ വീട്ടിൽ വന്ന് നോക്കിയപ്പോഴാണ് മോഷണം നടന്നതായി മനസ്സിലായത്.
















Comments