തിരുവനന്തപുരം: സി പിഎം ജീർണ്ണ തയുടെ ഫലമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയും സർക്കാരും അഴിമതിയെ പ്രോത്സാഹിപ്പിക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു. ലഹരി മരുന്ന് കേസുമായി ബന്ധപ്പെട്ട് കോടിയേരിയുടെ തിരുവനന്തപുരത്തെ വീട്ടിൽ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് സംഘം പരിശോധന നടത്തുന്ന പശ്ചാത്തലത്തിലാണ് ചെന്നിത്തലയുടെ പ്രസ്താവന .
ബിനീഷ് കോടിക്കണക്കിന് രൂപയുടെ ആസ്തികൾ ഉണ്ടാക്കിയത് പാർട്ടിയും സർക്കാരും അറിയാതെയാണോ എന്നതിൽ സംശയമുണ്ട്. പാർട്ടി സെക്രട്ടറി സ്ഥാനത്ത് അള്ളിപ്പിടിച്ചിരിക്കാതെ കോടിയേരി ബാലകൃഷ്ണൻ രാജിവയ്‌ക്കണം. വിഷയത്തിൽ മുഖ്യമന്ത്രിയുടെ മൗനം ദുരൂഹമാണെന്നും പ്രതിപക്ഷനേതാവ് കാസർകോട് പറഞ്ഞു.
















Comments