ന്യൂഡൽഹി: റിപ്പബ്ലിക്ക് ടിവി ചാനൽ മേധാവി അർണബ് ഗോസ്വാമിയുടെ അറസ്റ്റ് അടിയന്തരാവസ്ഥയ്‌ക്ക് തുല്യമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ. മാദ്ധ്യമ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണ് ഇത്. സംഭവം അടിയന്തരാവസ്ഥക്കാലത്തെ ഓർമ്മിപ്പിക്കുന്നുവെന്നും ജാവദേക്കർ കൂട്ടിച്ചേർത്തു. ട്വിറ്റിലൂടെയായിരുന്നു മന്ത്രിയുടെ പ്രതികരണം.
We condemn the attack on press freedom in #Maharashtra. This is not the way to treat the Press. This reminds us of the emergency days when the press was treated like this.@PIB_India @DDNewslive @republic
— Prakash Javadekar (@PrakashJavdekar) November 4, 2020
2018ൽ ഇന്റീരിയർ ഡിസൈനറായ വ്യക്തിയും അദ്ദേഹത്തിന്റെ അമ്മയും ആത്മഹത്യ ചെയ്ത സംഭവത്തിൽ അർണബിനെതിരെ കേസെടുത്തിരുന്നു. ഈ സംഭവത്തിലാണ് അർണബിനെ അറസ്റ്റ് ചെയ്തതെന്നാണ് വിവരം. അതേസമയം 2019ൽ കേസ് അവസാനിപ്പിച്ചതായും റിപ്പോർട്ടുകളുണ്ട്.
ഇന്ന് രാവിലെ ആയുധധാരിയായ പോലീസ് സംഘമാണ് അർണബിന്റെ വീട്ടിലെത്തിയതെന്നും സംഭവം റിപ്പോർട്ട് ചെയ്യാനെത്തിയ റിപ്പബ്ലിക്ക് ടിവി മാദ്ധ്യമ പ്രവർത്തകരെ പോലീസ് കയ്യേറ്റം ചെയയ്‌തെന്നും ആരോപണമുണ്ട്.
















Comments