ലണ്ടന്‍: ഇന്ത്യയുടെ പെസഫിക് മേഖലയിലെ നയം വ്യക്തമാക്കി വിദേശകാര്യ സെക്രട്ടറി ഹര്‍ഷവര്‍ദ്ധന്‍ ഷ്രിംഗ്ല. മേഖലയിലെ ഗുണഭോക്താക്കളായ എല്ലാ രാജ്യങ്ങളുടേയും നന്മയെ ലാക്കാക്കിയുള്ള നയമാണ് ഇന്ത്യ സ്വീകരിക്കുകയെന്ന് വിദേശകാര്യ സെക്രട്ടറി ഹര്‍ഷവര്‍ധന്‍ ഷ്രിംഗ്ല പറഞ്ഞു. വാണിജ്യമേഖലയിലെ തടസ്സമില്ലാത്ത ശൃംഖല സുപ്രധാനമായ ഒന്നാണെന്നും മേഖലയില്‍ ഒരു സന്തുലിതമായ അവസ്ഥയാണ് ഉണ്ടാകേണ്ടതെന്നും ഇന്ത്യ വ്യക്തമാക്കി. ഒരു രാജ്യത്തിനും മറ്റുള്ളവരില്‍ നിന്നും അവഗണന ഉണ്ടാകാതിരിക്കാന്‍ ഇന്ത്യ എന്നും ശ്രമിച്ചിട്ടുണ്ടെന്നും ഷ്രിംഗ്ല സൂചിപ്പിച്ചു.
ആഗോള നയരൂപീകരണ വിദഗ്ധരുടെ വെര്‍ച്വല്‍ സമ്മേളനത്തിലാണ് ഷ്രിംഗ്ല ഇന്ത്യയുടെ പെസഫിക് നയം വ്യക്തമാക്കിയത്. ഇന്തോ-പെസഫിക് വിഷയത്തിലെ ഇന്ത്യയുടെ കാഴ്ചപ്പാട് എന്ന വിഷയത്തിലാണ് ചര്‍ച്ചകള്‍ നടന്നത്. എല്ലാ രാജ്യങ്ങളേയും ഒപ്പം നിര്‍ത്തിയുള്ള വികസന മുന്നേറ്റം എന്ന ഇന്ത്യയുടെ പരമ്പരാഗത ശൈലിയെ മുറുകെപ്പിടിച്ചാണ് വിദേശകാര്യ സെക്രട്ടറി വിഷയം അവതരിപ്പിച്ചത്.
പ്രധാനമന്ത്രിയുടെ ഇന്തോ-പെസഫിക് മേഖലയെപ്പറ്റിയുള്ള നയവും ഷ്രിംഗ്ല എടുത്തുപറഞ്ഞു. സിംഗപ്പൂരില്‍ നടന്ന 2018ലെ സാഗര്‍ ഉടമ്പടി പ്രഖ്യാപനത്തില്‍ നരേന്ദ്രമോദിയുടെ പ്രസംഗവും ഷ്രിംഗ്ല ഓര്‍മ്മിപ്പിച്ചു. സാഗര്‍ എന്നത് ഇന്ത്യ സംസ്‌കൃത ഭാഷയില്‍ കടലിനെ വിശേഷിപ്പിക്കുന്നതാണെന്നും നരേന്ദ്രമോദി ആ സുന്ദരമായ പദത്തെ സെക്യൂരിറ്റി ആന്റ് ഗ്രോത്ത് ഫോര്‍ ആള്‍ ഇന്‍ ദ റീജിയണ്‍( എസ്. എ.ജി.എ.ആര്‍) എന്ന ഇംഗ്ലീഷ് പദത്തിന്റെ ചുരുക്കപ്പേരാക്കി പരാമര്‍ശിച്ചത് വിശാല അര്‍ത്ഥത്തിലാണെന്നും ഷ്രിംഗ്ല പറഞ്ഞു.
പ്രതിരോധത്തിലും പെസഫിക് മേഖലയില്‍ വലിയ സംഭാവന ചെയ്യാന്‍ ഇന്ത്യ ഒരുങ്ങിയിരിക്കുകയാണെന്ന ശക്തമായ സന്ദേശവും ഹര്‍ഷവര്‍ധന്‍ നല്‍കി. ആദെന്‍ കടലിടുക്കിലെ എല്ലാ തരത്തിലുള്ള സുരക്ഷയ്‌ക്കും കടല്‍ക്കൊള്ളക്കെതിരേയും ഇന്ത്യന്‍ നാവികസേന ജാഗ്രതയിലാണ്. ക്വാഡിന് പുറമേ എല്ലാ ചെറു രാജ്യങ്ങളുമായും ഇന്ത്യ കൈകോര്‍ത്തിരിക്കുകയാണ്. പന്ത്രണ്ടിലധികം രാജ്യങ്ങള്‍ക്കാണ് ഇന്ത്യ കടല്‍സംരക്ഷണം നല്‍കുന്നത്. മൗറീഷ്യസ്, സീഷെല്‍സ്, ശ്രീലങ്ക, മാല്‍ദീവ്‌സ്, മ്യാന്‍മാര്‍, ബംഗ്ലാദേശ്്, മൊസാംബിക്, ടാന്‍സാനിയ എന്നീ രാജ്യങ്ങളെല്ലാം ഇന്ത്യന്‍ തീരരക്ഷാസേനയേയും നാവികസേനയേയും ആശ്രയിക്കുന്നതില്‍ അഭിമാനിക്കുന്നുവെന്നും ഷ്രിംഗ്ല വ്യക്തമാക്കി.
















Comments