വാഷിംഗ്ടണ്‍: തനിക്ക് വലിയ മുന്നേറ്റം നല്‍കിക്കൊണ്ടിരിക്കുന്ന അമേരിക്കന്‍ ജനതയ്‌ക്ക് നന്ദിപറഞ്ഞുകൊണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ അര്‍ദ്ധരാത്രിയിലെ പ്രസംഗം. ലീഡ് നേടിക്കൊണ്ടിരിക്കുന്ന പ്രദേശങ്ങളെ പേരെടുത്ത് പറഞ്ഞുകൊണ്ടായിരുന്നു ട്രംപ് ജനങ്ങളേയും മാദ്ധ്യങ്ങളേയും അഭിസംബോധന ചെയ്തത്. ജയിക്കും മുന്നേ ജോര്‍ജ്ജിയ തനിക്കൊപ്പമാണെന്നും ടെക്‌സാസ് നിരാശപ്പെടുത്തിയില്ലെന്നും ട്രംപ് പറഞ്ഞു കഴിഞ്ഞു. അരിസോണയും പെന്‍സില്‍വാനിയയും പിടിക്കുമെന്നും ട്രംപ് വ്യക്തമാക്കി. ഇനി ആറ് സംസ്ഥാനങ്ങളിലെ ഫലം പുറത്തുവരാനിരിക്കുമ്പോള്‍ അഞ്ചിടത്തും ട്രംപാണ് മുന്നിട്ടു നില്‍ക്കുന്നത്.
തെരഞ്ഞെടുപ്പ് തീരുമാനങ്ങളെ പ്രഖ്യാപിക്കും മുന്നേ സുപ്രീം കോടതിയെ സമീപിച്ച് തന്റെ യോഗ്യത ബോധ്യപ്പെടുത്തുമെന്നും ട്രംപ് അണികള്‍ക്ക് മുന്നറിയിപ്പ് നല്‍കിരിക്കുകയാണ്. തെരഞ്ഞെടുപ്പില്‍ താന്‍ ഉറപ്പായും ജയിക്കുമെന്നറിയാമായിരുന്ന സ്ഥലങ്ങളിലെ ജനത നല്‍കിയ പിന്തുണയ്‌ക്കാണ് ട്രംപ് ആദ്യമായി നന്ദി പറഞ്ഞത്. പ്രസംഗത്തിനിടെ ബൈഡന്‍ അവകാശവാദം ഉന്നയിച്ച സ്ഥലങ്ങളിലെ ജനങ്ങള്‍ അമേരിക്കയുടെ മുന്നോട്ട് പോക്കില്‍ തനിക്കൊപ്പം നില്‍ക്കുമെന്ന പ്രത്യാശയും ട്രംപ് പ്രകടിപ്പിച്ചു.
















Comments