ബയേണിന് തകര്‍പ്പന്‍ ജയം; ഇരട്ടഗോളുമായി ലെവന്‍ഡോവ്‌സ്‌കി

Published by
Janam Web Desk

ബെര്‍ലിന്‍: ചാമ്പ്യന്‍സ് ലീഗ് പോരാട്ടത്തില്‍ ഗോള്‍ മഴയുമായി ബയേണ്‍ മ്യൂണിച്ച്. ആര്‍.ബി. സാല്‍സ്ബര്‍ഗിനെ രണ്ടിനെതിരെ ആറു ഗോളുകള്‍ക്കാണ് ബയേണ്‍ തകര്‍ത്തത്. റോബര്‍ട്ട് ലെവന്‍ഡോവ്‌സികയുടെ ഇരട്ട ഗോളുകളുടെ മികവിലാണ് തകര്‍പ്പന്‍ ജയം സ്വന്തമാക്കിയത്.

കളിയുടെ ആദ്യ നിമിഷത്തില്‍ ഗോള്‍ വഴങ്ങേണ്ടി വന്ന ബയേണ്‍ പിന്നീട് സാല്‍സ്ബര്‍ഗിന്റെ കളത്തിലേക്ക് ഇരച്ചുകയറുകയായിരുന്നു. 4-ാം മിനിറ്റില്‍ സാല്‍സ്ബര്‍ഗിന് വേണ്ടി ബെറീഷാണ് ബയേണിന്റെ വല ചലിപ്പിച്ചത്. എന്നാല്‍ 21-ാം മിനിറ്റില്‍ പെനാല്‍റ്റി വലയിലെ ത്തിച്ച് ലെവന്‍ഡോവ്‌സ്‌കി ബയേണിന് സമനില നല്‍കി. ആക്രമണം ശക്തമാക്കിയ ബയേണിനെ പ്രതിരോധിക്കാനുള്ള ശ്രമത്തിനിടെ സാല്‍സ്ബര്‍ഗിന്റെ റാസ്മസ് 44-ാം മിനിറ്റില്‍ സെല്‍ഫ് ഗോളിലൂടെ 2-1ന്റെ ലീഡ് എതിരാളികള്‍ക്ക് സമ്മാനിച്ചു.

രണ്ടാം പകുതിയുടെ 66-ാം മിനിറ്റില്‍ ഒക്കുഗോവയിലൂടെ സാല്‍സ്ബര്‍ഗ് 2-2ന് വീണ്ടും ബയേണിനൊപ്പമെത്തി. എന്നാല്‍ 79-ാം മിനിറ്റില്‍ ജെറോം ബൊയാതെങ്ങിലൂടെ 3-2 ലീഡ് നേടിയ ബയേണ്‍ ലെറോയ് സാനേയിലൂടെ 83-ാം മിനിറ്റില്‍ 4-2ന്റെ ലീഡും ഉറപ്പിച്ചു. 88-ാം മിനിറ്റില്‍ തന്റെ രണ്ടാം ഗോള്‍ നേടിയ ലെവന്‍ഡോവസ്‌കിയിലൂടെ 5-2ഉം അവസാന നിമിഷത്തിലെ അധികസമയത്ത് ലൂക്കാസ് ഹെര്‍ണാണ്ടസിലൂടെ ബയേണ്‍ 6-2ന്റെ ഉശിരന്‍ ജയവും നേടി.

Share
Leave a Comment