വിയന്ന: ഓസ്ട്രിയയിലെ ജൂത ആരാധനാലയത്തില്‍ നടന്ന ഭീകരാക്രമണങ്ങളെ തുടര്‍ന്നുള്ള അറസ്റ്റ് തുടരുന്നു. ഇതുവരെ 14 പേരാണ് പോലീസ് പിടിയിലായിട്ടുള്ളത്. ഇതിനിടെ അക്രമത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഇസ്ലാമിക് സ്റ്റേറ്റിന്റേതായി പുറത്തുവന്ന വീഡിയോയ്ക്ക് ഓസ്ട്രിയ സ്ഥിരീകരണം നല്‍കിയിട്ടില്ല. ഇസ്ലാമിക ഭീകരനായ കുതീം ഫെസൂലായാണ് ആക്രമണം നടത്തിയത്. ഇയാളെ പിന്നീട് പോലീസ് വെടിവെച്ചു കൊന്നു. 2019ല്‍ ഐ.എസില്‍ ചേരാനുള്ള യാത്രക്കിടെ പിടിക്കപ്പെട്ട് 22 മാസം തടവിലായിരുന്ന ഭീകരനാണ് ഫെസൂലായ്.
തിങ്കളാഴ്ച രാത്രി നടന്ന ആക്രമണത്തില്‍ നാലുപേരാണ് അക്രമിയുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. 12ലേറെപ്പേര്‍ക്ക് പരിക്കേറ്റിരുന്നു. മരണപ്പട്ടവരില്‍ രണ്ടുപേര്‍ വൃദ്ധരായ ഒരു സ്ത്രീയും പുരുഷനുമാണ്. ഇവര്‍ക്കൊപ്പം ഒരു യുവാവും യുവതിയുമാണ് വെടിയേറ്റ് മരിച്ചത്. മരണപ്പെട്ടവരില്‍ ഒരാള്‍ ജര്‍മ്മന്‍ വംശജയാണ്.
അക്രമി ഒരാള്‍ മാത്രമാണെന്ന നിഗമനത്തിലാണ് പോലീസ്. എന്നാല്‍ അക്രമം പെട്ടന്നുള്ളതല്ലെന്നും നിരവധിപേര്‍ അക്രമങ്ങള്‍ പലയിടത്തും നടത്താന്‍ പദ്ധതിയിട്ടിരുന്നെന്നും പോലീസ് കണ്ടെത്തിയിരിക്കുകയാണ്. ആകെ 14 പേരെ കസ്റ്റഡിയിലെടുത്ത പോലീസ് സേന 20,000 ഫോണ്‍ കോളുകളുടെ പിറകേയാണ്. അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ രണ്ടുപേര്‍ സ്വിറ്റ്സര്ലാന്റുകരാണെന്നും പോലീസ് പറയുന്നു.
Comments