അത്‌ലാന്റ: ചാമ്പ്യന്‍സ് ലീഗില്‍ ഇംഗ്ലീഷ് പ്രീമീയര്‍ ലീഗ് ചാമ്പ്യന്മാര്‍ക്ക് തകര്‍പ്പന്‍ ജയം. സീസണിലെ ഇതുവരെയുള്ള ഗോളുകളുടെ ക്ഷീണം തീര്‍ത്ത പ്രകടനമാണ് ഗ്രൂപ്പ് ഡിയില്‍ അത്‌ലാന്റയ്‌ക്കെതിരെ കാഴ്ചവെച്ചത്. കളിയുടെ ഇരുപകുതികളിലുമായിട്ടാണ് ജുര്‍ഗന്‍ ക്ലോപ്പിന്റെ ചെമ്പട കളം നിറഞ്ഞാടിയത്.
കളിയുടെ 16-ാം മിനിറ്റില്‍ത്തന്നെ ഡീഗോ ജോട്ടയുടെ വക ആദ്യ ഗോള്‍ അത്‌ലാന്റയുടെ വലയ്‌ക്കകത്തായി. 33-ാം മിനിറ്റിലും ഡീഗോ വലകുലുക്കി. രണ്ടാം പകുതിയിലും ആക്രമിച്ചു മുന്നേറിയ ലിവര്‍പൂളിനായി മൂന്നാം ഗോള്‍ സൂപ്പര്‍ താരം മുഹമ്മദ് സലയുടെ വകയായിരുന്നു. 47-ാം മിനിറ്റിലാണ് സല ഗോള്‍ നേടിയത്. രണ്ടു മിനിറ്റിനകം സാദിയോ മാനേ ലീഡ് വര്‍ദ്ധിപ്പിച്ചു. 54-ാം മിനിറ്റില്‍ ലിവര്‍പൂളിനായി അഞ്ചാം ഗോളും തന്റെ ഹാട്രിക്കും തികച്ച് ജോട്ട താരമായി.
Comments