തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിനെ എൻഫോഴ്‌സ്‌മെന്റ് ഇന്ന് കോടതിയിൽ ഹാജരാക്കും. ഏഴ് ദിവസത്തെ കസ്റ്റഡി കാലാവധിക്ക് ശേഷമാണ് ശിവശങ്കറിനെ കോടതിയിൽ ഹാജരാക്കുന്നത്. കസ്റ്റഡി കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ അപേക്ഷ നൽകും. അതേസമയം ശിവശങ്കർ നൽകിയ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും.
2019 ഏപ്രിലിൽ എത്തിയ നയതന്ത്ര ബാഗേജ് പരിശോധനയില്ലാതെ കടത്തിവിടാൻ ശിവശങ്കർ ഇടപെട്ടെന്നും സംഭവത്തിൽ കൂടുൽ അന്വേഷണം വേണമെന്നും എൻഫോഴ്‌സ്‌മെന്റ് കോടതിയെ അറിയിച്ചിരുന്നു.
ഡോളർ കടത്തുകേസിൽ ശിവശങ്കറിനെ അറസ്റ്റ് ചെയ്യാൻ കസ്റ്റംസും നീക്കം തുടങ്ങിയിട്ടുണ്ട്. എൻഫോഴ്‌സ്‌മെന്റിന്റെ ചോദ്യം ചെയ്യലിന് ശേഷം നടപടികൾ ആരംഭിക്കാനാണ് കസ്റ്റംസിന്റെ തീരുമാനം.
















Comments