മുംബൈ: മഹാരാഷ്‌ട്രയിലെ സിനിമാ തീയറ്ററുകള്‍ തുറക്കാന്‍ അനുമതി. കൊറോണ ഇളവുകളുടെ പശ്ചാത്തലത്തിലാണ് തീയറ്ററുകള്‍ തുറക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്. എന്നാല്‍ അനുമതി വ്യാപകമായി നല്‍കിയിട്ടില്ലെന്നും അതാത് മുന്‍സിപ്പല്‍ ഡിവിഷനുകളിലെ നിന്ത്രണങ്ങള്‍ക്കും മാനദണ്ഡങ്ങള്‍ക്കുമനുസരിച്ചാകും അവസാന തീരുമാനം എന്നും അറിയിപ്പുണ്ട്. ജില്ലാ കളക്ടര്‍മാര്‍ക്കാണ് ചുമതലയെന്ന് സംസ്ഥാന ആരോഗ്യ വകുപ്പറിയിച്ചു.
മഹാരാഷ്‌ട്രയിലെ സിനിമാ ശാലകള്‍ക്ക് പുറമേ വ്യായാമ കേന്ദ്രങ്ങള്‍, പൊതു നീന്തല്‍ക്കുള ങ്ങള്‍, യോഗാ കേന്ദ്രങ്ങളെന്നിവയും തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. കൊറോണ പരിശോധനയും സാമൂഹിക അകലവും പാലിച്ചുകൊണ്ടുള്ള നിബന്ധനകള്‍ എല്ലായിടത്തും ഉറപ്പുവരുത്തുമെന്നും സ്ഥാപനങ്ങള്‍ ഉടമകള്‍ അറിയിച്ചു.
















Comments