ബാഴ്‌സലോണ: ചാമ്പ്യന്‍സ് ലീഗില്‍ ബാഴ്‌സലോണയ്‌ക്ക് ജയം. ഡൈനാമോകിവിനെ തോല്‍പ്പിച്ചത് ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക്. മെസ്സിയും ജെറാഡ് പിക്വേയുമാണ് ബാഴ്‌സയ്‌ക്കായി ഗോള്‍ നേടിയത്. ഡോനാമോ കീവിനായി വിക്ടര്‍ തിയാന്‍കോവാണ് ആശ്വാസഗോള്‍ നേടിയത്.
കളിയുടെ തുടക്കത്തില്‍ത്തന്നെ മെസ്സി മികവ് കാട്ടി. തന്നെ മാര്‍ക്ക് ചെയ്ത എതിരാളികള്‍ ക്കെതിരെ മെസ്സി പെനാല്‍റ്റിയിലൂടെ ടീമിന് ലീഡ് നല്‍കി. എന്നാല്‍ പിന്നീട് പ്രതിരോധം ശക്തമാക്കിയ ഡൈനാമോ കീവ് ബാഴ്‌സയെ ഗോളടിക്കാന്‍ സമ്മതിച്ചില്ല. രണ്ടാം പകുതി യുടെ 65-ാം മിനിറ്റില്‍ പക്ഷെ ബാഴ്‌സ വീണ്ടും ലീഡ് ഉയര്‍ത്തി. ജെറാഡ് പീക്വേയാണ് ബാഴ്‌സയ്‌ക്കായി ഗോള്‍ നേടിയത്.
കഴിഞ്ഞ മത്സരത്തില്‍ 2-0ന് യുവ്ന്റസിനെ തകര്‍ത്ത ബാഴ്‌സയ്‌ക്ക് അതേ വീര്യം ഇത്തവണ കളിക്കളത്തില്‍ കണ്ടില്ല. ചാമ്പ്യന്‍സ് ലീഗിലെ സീസണിലെ ആദ്യ മത്സരത്തില്‍ 5-1ന് ഫെറെന്‍കാറോസിനെ തകര്‍ത്താണ് ബാഴ്‌സ തുടക്കമിട്ടത്. സീസണിലെ മൂന്ന് മത്സര ങ്ങളിലായി മെസ്സി പെനാല്‍റ്റിയിലൂടെ മാത്രം മൂന്ന് ഗോളുകളാണ് ബാഴ്‌സയ്‌ക്ക് സമ്മാനിച്ചത്.
Comments