ന്യൂഡൽഹി; റിപ്പബ്ലിക്ക് ടി വി എഡിറ്റർ അർണബ് ഗോസ്വാമിക്കെതിരായ കേസ് നിയമ വിരുദ്ധവും അടിസ്ഥാന രഹിതവുമാണെന്ന് അഭിഭാഷകൻ വിജയ് അഗർവാൾ. അൻവായ് നായിക്ക് ആത്മഹത്യ കേസിലെ മറ്റൊരു പ്രതിയായ നിതേഷ് ശർദയുടെ അഭിഭാഷകനാണ് പ്രതികരണവുമായി രംഗത്ത് എത്തിയത്.
‘കഴിഞ്ഞ ദിവസം കേസ് പരിഗണിച്ച കോടതി എതിർ ഭാഗത്തിന്റെ വാദം വിശദമായി കേട്ടിരുന്നു. എന്നാൽ, വാദം കേട്ട ശേഷവും അർണബിനെ പോലീസ് കസ്റ്റഡിയിൽ വിടാൻ കോടതി വിസമ്മതിച്ചു. ഇതിലൂടെ കേസ് അടിസ്ഥാന രഹിതമാണെന്ന് വ്യക്തമായിരിക്കുകയാണ്. ആദ്യ ദിനം തന്നെ കോടതി പോലീസ് കസ്റ്റഡി നിരസിച്ചതിലൂടെ ഞങ്ങൾ വിജയിച്ചിരിക്കുകയാണ്’. വിജയ് അഗർവാൾ പ്രതികരിച്ചു.
അർണബിനെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിൽ വേണമെന്ന പോലീസിന്റെ വാദം കോടതി തള്ളിയിരുന്നു.എതിർ ഭാഗത്തിന്റെ വാദങ്ങൾ നിസാരമെന്നായിരുന്നു കോടതിയുടെ വിമർശനം. സംഭവത്തിൽ പ്രേരണ കുറ്റം ചുമത്തിയാണ് അർണബിനെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
















Comments