ഷാര്‍ജ: ഐ.പി.എല്‍ വനിതാ ട്വന്റി 20 മത്സരത്തിൽ വെലോസിറ്റിക്കെതിരെ ട്രെയിൽബ്ലേസേഴ്സിന് 9 വിക്കറ്റ് ജയം. 48 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ട്രെയിൽബ്ലേസേഴ്സ് 8 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയിക്കുകയായിരുന്നു. ദേന്ദ്ര ഡോട്ടിൻ, റിച്ച ഘോഷ് എന്നിവർ പുറത്താവാതെ നിന്നു.
ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ വെലോസിറ്റി 16 ഓവറില്‍ 47 റണ്‍സിന് പുറത്തായി. 13 റണ്‍സ് നേടിയ ഷെഫാലി വര്‍മയാണ് വെലോസിറ്റിയുടെ ടോപ് സ്കോറർ. ട്രെയിൽബ്ലേസേഴ്സിന്റെ സോഫി എക്സ്ലസ്റ്റൺ നാല് വിക്കറ്റ് വീഴ്‌ത്തി.
ടൂര്‍ണമെന്റില്‍ ആകെ മൂന്ന് ടീമുകളാണ് ഉള്ളത്. ഹര്‍മന്‍പ്രീത് നയിക്കുന്ന സൂപ്പര്‍നോവാസ്, സ്മൃതി മന്ദാന നയിക്കുന്ന ട്രെയല്‍ബ്ലെയ്‌സേഴ്‌സ്, മിതാലി രാജ് നയിക്കുന്ന വെലോസിറ്റി എന്നീ ടീമുകളാണ് ഏറ്റുമുട്ടുക. കളിയിൽ കൂടുതൽ പോയിന്റ് നേടുന്ന ടീമുകളാണ് ഫൈനലിൽ എത്തുക. ഫൈനല്‍ നവംബര്‍ 9 നാണ് നടക്കുന്നത്.
Comments