ബീജിംഗ്: ഇന്ത്യയ്‌ക്കെതിരെ സൈനികമായി മുന്നേറാന്‍ സാധിക്കാത്തതിന്റെ നിരാശ തീര്‍ക്കാന്‍ പുതിയ നീക്കങ്ങളുമായി ചൈന. ഇന്ത്യന്‍ വിമാനങ്ങളെ താല്‍ക്കാലികമായി നിരോധിച്ച് ബീജിംഗ് ഭരണകൂടം ഉത്തരവിറക്കി. ഈ നിരോധനത്തില്‍ ഇന്ത്യയില്‍ താമസിച്ച ശേഷം ചൈനയിലേക്ക് യാത്രചെയ്യാന്‍ തീരുമാനിച്ച വിദേശ പൗരന്മാര്‍ക്കും ബാധകമാണ്. കൊറോണ വ്യാപനം കണക്കിലെടുത്താണ് തീരുമാനമെന്നാണ് ചൈനയുടെ വിശദീകരണം.
ചൈനയിലേക്ക് യാത്രചെയ്യാനായി ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ എംബസ്സി വിസയോ മറ്റ് യാത്രാരേഖകളോ ഒപ്പിട്ട് നല്‍കില്ലെന്നാണ് അറിയിച്ചിട്ടുള്ളത്. ചൈനീസ് വിദേശകാര്യമന്ത്രാലയമാണ് വിവരം അറിയിച്ചത്. ഇന്ത്യാ-ചൈന അതിര്‍ത്തി പ്രശ്‌നത്തിലെ കമാന്റര്‍ തല ചര്‍ച്ചകള്‍ തുടങ്ങാനിരിക്കേ ചൈനയുടെ നീക്കം സംശയം ജനിപ്പിക്കുന്നതാണെന്ന് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
Comments