കാഠ്മണ്ഡു: ഇന്ത്യയുമായുള്ള ദീര്‍ഘകാലത്തെ ബന്ധം ശക്തമായി തുടരുമെന്ന് നേപ്പാള്‍ പ്രധാനമന്ത്രി കെ.പി.ശര്‍മ്മ ഒലി. ഇന്ത്യയുടെ കരസേനാ മേധാവി ജനറല്‍ നരവാനേയുടെ നേപ്പാള്‍ സന്ദര്‍ശനവുമായി ബന്ധപ്പെട്ടാണ് ഒലി ഇന്ത്യാ-നേപ്പാള്‍ ബന്ധത്തിന്റെ കരുത്ത് വെളിപ്പെടുത്തിയത്.
മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായിട്ടാണ് നരവാനേ നേപ്പാളിലെത്തിയത്. നേപ്പാളിലെ ചരിത്രപ്രധാന്യമുള്ള സ്ഥലങ്ങളും ക്ഷേത്രങ്ങളും കരസേനാ മേധാവി ഇന്നലെ സന്ദര്‍ശിച്ചു. നേപ്പാള്‍ രാഷ്‌ട്രപതി ബിന്ദ്യാ ദേവി ഭണ്ഡാരി നരവാനയെ നേപ്പാള്‍ കരസേനയുടെ ഔദ്യോഗിക ബഹുമതി നൽകി ആദരിച്ചിരുന്നു. പിന്നീടാണ് പ്രധാനമന്ത്രി ശര്‍മ്മ ഒലിയുമായുള്ള കൂടിക്കാഴ്ച നടന്നത്. ചര്‍ച്ചകളില്‍ നേപ്പാള്‍ പ്രതിരോധ മന്ത്രിയും സന്നിഹിതനായിരുന്നു.
















Comments