ന്യൂഡൽഹി: റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അർണബ് ഗോസ്വാമിയുടെ ജാമ്യഹർജിയിൽ തീരുമാനമായില്ല. ജാമ്യഹർജിയിൽ വാദം നാളെയും തുടരും. മഹാരാഷ്‌ട്ര സർക്കാർ അർണബിനെ കെണിയിലാക്കാൻ ശ്രമിച്ചെന്ന് അഭിഭാഷകൻ ഹരീഷ് സാൽവെ കോടതിയിൽ പറഞ്ഞു. അറസ്റ്റ് ചട്ടവിരുദ്ധമെന്ന മജിസ്ട്രേറ്റിന്റെ നിലപാട് കണക്കിലെടുത്ത് അർണബിന് ജാമ്യം നൽകണമെന്നും സാൽവെ കോടതിയിൽ ആവശ്യപ്പെട്ടു.
ബുധനാഴ്‌ച്ച രാവിലെയാണ് അർണബിനെ പോലീസ് അറസ്റ്റ് ചെയ്തത്. മുംബൈയിലെ അദ്ദേഹത്തിന്റെ വസതിയിലെത്തിയായിരുന്നു അറസ്റ്റ്. ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ആയുധധാരികളായ പോലീസ് സംഘമാണ് അർണബിന്റെ വീട്ടിലെത്തിയതെന്നും വാർത്ത റിപ്പോർട്ട് ചെയ്യാനെത്തിയ റിപ്പബ്ലിക്ക് ടിവിയുടെ മാദ്ധ്യമ പ്രവർത്തകരെ കയ്യേറ്റം ചെയ്തെന്നുമാണ് ഉയരുന്ന ആരോപണം.
ഇതിനിടെ പോലീസ് ഉദ്യോഗസ്ഥയെ ആക്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടി അർണബിനെതിരെ പുതിയ കേസ് രജിസ്റ്റർ ചെയ്തട്ടുണ്ട്. 353, 504, 506 എന്നീ ഐപിസി സെക്ഷനുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതേസമയം, അർണബിനെതിരെ നടക്കുന്നത് പ്രതികാര നടപടിയാണെന്നും മാദ്ധ്യമ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നു കയറ്റമാണെന്നുമുള്ള വിമർശനവും ശക്തമാണ്. ജസ്റ്റീസുമാരായ എസ്എസ് ഷിന്‍ഡെ, എംഎസ് കാര്‍ണിക് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്.
















Comments