ന്യൂയോര്‍ക്ക്: പാകിസ്താനിലെ മനുഷ്യാവകാശ ലംഘനങ്ങളെ തുറന്നുകാട്ടി അന്താരാഷ്‌ട്ര വേദികളില്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍. ഭരണകൂടത്തിന്റെ ഭീകരത തുറന്നുകാട്ടുന്നവരെ ഇല്ലായ്മ ചെയ്യലാണ് ഇമ്രാന്‍ ഖാന്റെ നയമെന്നാണ് ആക്ഷേപം. എതിര്‍ക്കുന്ന വരെ നിശബ്ദമാക്കാന്‍ ഭീകര പ്രവര്‍ത്തന നിരോധന നിയമമാണ് ഉപയോഗിക്കുന്നത്. ജയിലിലിട്ടാല്‍ രാജ്യദ്രോഹം ചുമത്തി പിന്നീട് ഒരിക്കലും പുറത്തുവരാനാകാത്തവിധമാണ് കുടുക്കുന്നതെന്ന് മനുഷ്യാവകാശ പ്രവര്‍ത്തക ഗുലാലി ഇസ്മയില്‍ പറഞ്ഞു.
രാജ്യം കൊടും ഭീകരരുടെ പിടിയിലാണ്. അത് അമര്‍ച്ചചെയ്യേണ്ടതിന് പകരം ഭരണകൂടത്തി നെതിരെ സംസാരിക്കുന്നവരെ കേസ്സില്‍ കുടുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. എല്ലാവര്‍ക്കുമെതിരെ ഭീകരവിരുദ്ധ നിയമവും സൈബര്‍ നിയമവും രാജ്യദ്രോഹ കുറ്റങ്ങളും മതനിന്ദയും ആരോപിക്കലാണ് ഭരണകൂടം നടത്തുന്നതെന്ന് ഗുലാലി ഇസ്മയില്‍ ആരോപിച്ചു.
പാകിസ്താനിലെ പലമേഖലകളും ഭീകരര്‍ക്ക് വിട്ടു നല്‍കിയിരിക്കുകയാണ്. പഷ്തൂണ്‍ മേഖല താലിബാന്റെ കൈവശം എത്തിച്ചതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം ഇമ്രാന്‍ ഖാന്റേതാണെന്നും ഇസ്മയില്‍ ആവര്‍ത്തിച്ചു.
















Comments