ന്യൂഡൽഹി : ഹിന്ദു പട്ടികജാതി , ഒബിസി ജാതി സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് ദുരന്ത നിവാരണ ഫണ്ടിന്റെ കീഴിൽ ഓണറേറിയം സ്വീകരിച്ച ക്രിസ്ത്യൻ പാസ്റ്റർമാർക്കെതിരെ നടപടിയെടുക്കാൻ ആന്ധ്രാസർക്കാരിനു നിര്‍ദ്ദേശം നല്‍കി കേന്ദ്രം .
കേന്ദ്ര സാമൂഹിക നീതി, ശാക്തീകരണ മന്ത്രാലയമാണ് ഇതുമായി ബന്ധപ്പെട്ട് ഇന്നലെ ആന്ധ്ര സാമൂഹ്യക്ഷേമ വകുപ്പിന് നിർദേശം നൽകിയത് . ലീഗൽ റൈറ്റ്സ് പ്രൊട്ടക്ഷൻ ഫോറമാണ് ഇതു സംബന്ധിച്ച പരാതി കേന്ദ്ര സർക്കാരിനു കൈമാറിയത് . സംസ്ഥാന സർക്കാരിന്റെ ദുരന്ത നിവാരണ ഫണ്ടിലൂടെ ഒറ്റത്തവണ സർക്കാർ ഓണറേറിയം ലഭിച്ച 29,841 ക്രിസ്ത്യൻ പാസ്റ്റർമാരിൽ 70% പേർക്കും എസ്‌സി / ഒബിസി ജാതി സർട്ടിഫിക്കറ്റുകൾ ഉണ്ടെന്നാണ് റിപ്പോർട്ട് .
ക്രിസ്ത്യാനികൾ എസ്‌സി / ഒബിസി സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് ആനുകൂല്യങ്ങൾ കൈക്കലാക്കിയതിനാൽ യഥാർത്ഥ എസ്‌സി / ഒബിസി ഗുണഭോക്താക്കൾക്ക് പ്രയോജനം നഷ്ടപ്പെട്ടെന്ന് എൽആർപിഎഫ് പറയുന്നു.
അന്വേഷണം നടത്തണമെന്നും ഇക്കാര്യത്തിൽ അന്വേഷണ സമിതി രൂപീകരിക്കണമെന്നും നാഷണൽ ഷെഡ്യൂൾഡ് ക്ലാസുകൾക്കായുള്ള കമ്മീഷൻ , പിന്നാക്ക ക്ലാസുകൾക്കുള്ള ദേശീയ സമിതി എന്നിവയ്‌ക്കും ലീഗൽ പ്രൊട്ടക്ഷൻ ഫോറം കത്തെഴുതി. ഒപ്പം അന്വേഷണം ആവശ്യപ്പെട്ട് ആന്ധ്ര ഗവർണർക്കും കത്തെഴുതി. ഇരട്ട മത ഐഡന്റിറ്റി നിലനിൽക്കുന്നിടത്തെല്ലാം ക്രിസ്ത്യൻ പാസ്റ്റർമാരുടെ ഹിന്ദു കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റുകൾ റദ്ദാക്കണമെന്നും അഭ്യർത്ഥിച്ചു.
ക്രിസ്ത്യൻ പാസ്റ്റർമാരിൽ നിന്നും ഇതിനകം വാങ്ങിയ തുക ഈടാക്കണമെന്നും എൽആർപിഎഫ് അഭ്യർത്ഥിച്ചു.ഹിന്ദു ജാതി സർട്ടിഫിക്കറ്റുകൾ കൈവശമുള്ള പരിവർത്തിത ക്രിസ്ത്യാനികളിൽ ഒരു വലിയ ശതമാനമാണ് ഒറ്റത്തവണ ദുരിതാശ്വാസ ഓണറേറിയമായ പണം നേടിയെടുത്തതെന്നും കേന്ദ്ര സർക്കാരിനു നൽകിയ പരാതിയിൽ വ്യക്തമാക്കിയിരുന്നു.
പ്രയാസങ്ങളും ദുരിതങ്ങളും അഭിമുഖീകരിക്കുന്ന ഇമാമുകൾ, ക്രിസ്ത്യൻ പാസ്റ്റർമാർ എന്നിവരടങ്ങുന്ന എല്ലാ ‘മതസേവന പ്രവർത്തകർക്കും ആന്ധ്ര സർക്കാർ കൊറോണ രൂക്ഷമായ സാഹചര്യത്തിൽ ഓണറേറിയം നൽകി. ഇതിൽ 7000 ഇമാമുകൾ, 29,841 പാസ്റ്റർമാർ എന്നിവർക്ക് ഒറ്റത്തവണ ഓണറേറിയത്തിൽ 34 കോടി രൂപ നൽകി, അത് ബന്ധപ്പെട്ട ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിൽ ക്രെഡിറ്റ് ചെയ്തിട്ടുണ്ടെന്നും പരാതിയിൽ വ്യക്തമാക്കി.
















Comments