ന്യൂഡൽഹി: പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ നിര്‍മാണ പുരോഗതി വിലയിരുത്തി. ലോക്‌സഭാ സ്പീക്കര്‍ മന്ദിരത്തിന്റെ ലോക്‌സഭാ നിലവിലെ പാര്‍ലമെന്റ് മന്ദിരത്തിന്റെ പൈതൃക സ്വഭാവത്തെക്കുറിച്ച് ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം നിര്‍മാണ ഏജന്‍സികളോട് നിര്‍ദ്ദേശിച്ചു. നിലവിലെ പ്രതിമകളും മറ്റ് സൗകര്യങ്ങളും പുതിയ മന്ദിരത്തില്‍ നിശ്ചയിച്ച സ്ഥലങ്ങളില്‍ ശരിയായി ക്രമീകരിക്കണമെന്നും സ്പീക്കര്‍ നിര്‍ദ്ദേശിച്ചു.
പാര്‍ലമെന്റ് മന്ദിരത്തിന്റെ പരിപാലനത്തിനും ശുചീകരണത്തിനും വലിയ പ്രാധാന്യമാണ് നല്‍കുന്നതെന്ന് സ്പീക്കര്‍ പിന്നീട് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. പാർലമെന്റ് സമുച്ചയത്തിലെ മെഡിക്കൽ സെന്ററിലെ സൗകര്യങ്ങൾ സ്പീക്കർ പരിശോധിച്ചു. മികച്ച ഡോക്ടര്‍മാരുടെ സേവനം ഉറപ്പിക്കാനുളള അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും മതിയായ സ്ഥലവും സൗകര്യങ്ങളും ഉറപ്പിക്കണമെന്നും സ്പീക്കര്‍ പറഞ്ഞു. അംഗങ്ങളുടെ വീടുകളില്‍ നിന്ന് ഓണ്‍ ഡിമാന്റില്‍ സാമ്പിളുകള്‍ ശേഖരിക്കാന്‍ സംവിധാനമുണ്ടാകണമെന്നും ഇതിന്റെ ഏകോപനത്തിനായി നോഡല്‍ ഓഫീസര്‍മാരെ നിയമിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പാർലമെന്റ് സമുച്ചയത്തിലെ മറ്റ് സൗകര്യങ്ങൾ പരിശോധിച്ച സ്പീക്കർ , ഇരിപ്പിടങ്ങൾ, പൊതു സ്ഥലങ്ങൾ, എന്നിവ പരിപാലിക്കുന്നതിന് മികച്ച പ്രവർത്തനങ്ങൾ നടത്തണമെന്നും നിർദ്ദേശിച്ചു. കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിൽ നിർവഹിക്കണമെന്നും ബിർള ഉദ്യോഗസ്ഥരോട് നിർദേശിച്ചു.
















Comments