കോഴിക്കോട്: ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ ജ്വല്ലറി എംഡി പൂക്കോയ തങ്ങളെ ഉടൻ അറസ്റ്റ് ചെയ്‌തേക്കും. നേരത്തെ എസ്പി ഓഫീസിൽ ഹാജരാകാൻ ആവശ്യപ്പെട്ടെങ്കിലും പൂക്കോയത്തങ്ങൾ അതിന് തയ്യാറായിരുന്നില്ല. ഒളിവിൽ പോയ തങ്ങൾക്കായി പോലീസ് തെരച്ചിൽ തുടരുകയാണ്. പൂക്കോയ തങ്ങൾ തന്നെ വഞ്ചിച്ചുവെന്നാണ് കേസിൽ അറസ്റ്റിലായ കമറുദ്ദീൻ എംഎൽഎ പറയുന്നത്.
അതേസമയം കാഞ്ഞങ്ങാട് ജയിലിൽ റിമാൻഡിൽ കഴിയുന്ന കമറുദ്ദീൻ എംഎൽഎയുടെ ജാമ്യ ഹർജി ജില്ലാ കോടതി നാളെ പരിഗണിക്കും. 16 വർഷം കൊണ്ട് കോടിക്കണക്കിന് രൂപയാണ് ജ്വല്ലറിയിലേക്ക് നിക്ഷേപമായി എത്തിയത്. നിക്ഷേപകരുടെ പണം ഉപയോഗിച്ച് ബെംഗളൂരുവിൽ ഭൂമി വാങ്ങിക്കൂട്ടിയെന്നും അതിൽ ഭൂരിഭാഗം പിന്നീട് മറിച്ച് വിറ്റെന്നും ആക്ഷേപമുണ്ട്.
ഇതുവരെ കമറുദ്ദീനിനെതിരെ 117 കേസുകളാണ് പോലീസ് രജിസ്റ്റർ ചെയ്തത്. അറസ്റ്റിന്റെ പശ്ചാത്തലത്തിൽ ലീഗിന്റെ ഉന്നതാധികാര സമതി ഇന്ന് കോഴിക്കോട് യോഗം ചേരും. പാണക്കാട് തങ്ങൾ അടക്കമുള്ള നേതാക്കൾ യോഗത്തിൽ പങ്കെടുക്കും.
















Comments