ന്യൂഡൽഹി: ഓക്‌സ്ഫഡ് സർവ്വകലാശാല നിർമ്മിക്കുന്ന കൊറോണ വാക്‌സിൻ വിതരണാനുമതി ലഭിച്ചാൽ അടുത്തമാസം ഉപയോഗിച്ച് തുടങ്ങാനാകുമെന്ന് അസ്ട്രാസെനക എംഡി. ഇതുവരെയുള്ള പരീക്ഷണം പൂർണവിജയമാണ്. അനുമതിക്കായുള്ള നടപടികൾ വേഗത്തിലായാൽ വാക്‌സിൻ ഡിസംബർ അവസാനത്തോടെ വിപണിയിലെത്തിക്കാനാകുമെന്ന് അധികൃതർ അറിയിച്ചു.
നിലവിൽ വാക്‌സിൻ റെഗുലേറ്ററി അതോറിറ്റികളുടെ അന്തിമ തീരുമാനത്തിനായി കാത്തിരിക്കുകയാണ്. പ്രായമായവരിൽ നടത്തിയ വാക്‌സിൻ പരീക്ഷണവും പൂർണവിജയമാണ്. ഇന്ത്യയിൽ സെറം ഇൻസ്റ്റിറ്റിയൂട്ട് നടത്തുന്ന ഓക്‌സ്ഫഡ് വാക്‌സിന്റെ പരീക്ഷണവും അടുത്തമാസത്തോടെ പൂർത്തിയാകും.
അതേസമയം കൊറോണ വൈറസിനെതിരെ സുരക്ഷിതവും ഫലപ്രദവുമായ വാക്‌സിൻ ജനുവരിയിൽ തയ്യാറാകുമെന്ന പ്രതീക്ഷ സെറം ഇൻസ്റ്റിറ്റിയൂട്ടും അറിയിച്ചിരുന്നു. ലോകത്തെ തന്നെ ഏറ്റവും വലിയ മരുന്ന് നിർമ്മാണ കമ്പനിയായ സെറം ഇൻസ്റ്റിറ്റിയൂട്ട് വാക്‌സിന്റെ 6070 മില്യൺ ഡോസുകൾ നിർമ്മിക്കാനാണ് ലക്ഷ്യമിടുന്നത്. രാജ്യത്തെ എല്ലാ ജനങ്ങൾക്കും താങ്ങാനാകുന്ന വിലയിലാകും വാക്‌സിൻ പുറത്തിക്കുകയെന്ന് ചിഫ് എക്‌സ്‌ക്യൂട്ടീഫ് ഓഫീസർ അദർ പൂനാവാലയും അറിയിച്ചിരുന്നു.
















Comments