പത്തനംതിട്ട: ശബരിമല ദർശനത്തിന് ആരോഗ്യ വകുപ്പ് മാർഗനിർദേശം പുറത്തിറക്കി. തീർത്ഥാടകർ 24 മണിക്കൂർ മുൻപുള്ള കൊറോണ നെഗറ്റീവ് സർട്ടിഫിക്കറ്റ് കരുതണം. ആന്റിജൻ പരിശോധന നടത്തി നെഗറ്റീവ് ആണെന്ന് കണ്ടെത്തിയാലും എല്ലാ മുൻകരുതലുകളും സ്വീകരിക്കണം.
മല കയറുമ്പോഴും ദർശനത്തിന് നിൽക്കുമ്പോഴും രണ്ട് അടി അകലം പാലിക്കണം. മാസ്‌ക് ഉറപ്പായും ധരിക്കണം. കൊറോണ ഭേദമായവരാണെങ്കിൽ കൃത്യമായ ശാരീരിക ക്ഷമത പരിശോധന നടത്തി ആരോഗ്യമുണ്ടെന്ന് ഉറപ്പാക്കിയ ശേഷം മാത്രം മല കയറണം. ഏതെങ്കിലും തരത്തിൽ ലക്ഷണങ്ങളുള്ളവർ തീർത്ഥാടനത്തിൽ നിന്ന് മാറി നിൽക്കണം.
നിലയ്‌ക്കലിലും പമ്പയിലും ആളുകൾ കൂടി നിൽക്കുന്നത് ഒഴിവാക്കണം. ശബരിമലയിൽ എത്തിയാൽ 30 മിനിറ്റ് ഇടവിട്ടെങ്കിലും കൈകൾ വൃത്തിയാക്കണം. തീർത്ഥാടകർക്ക് ഒപ്പം വരുന്ന ഡ്രൈവർമാർക്കും സഹായികൾക്കും ഈ മാർഗനിർദേശം ബാധകമാണെന്നും ആരോഗ്യ വകുപ്പ് പുറത്തിറക്കിയ നിർദേശത്തിൽ വ്യക്തമാക്കുന്നു.
















Comments